ആകാശഗംഗ 2 സിനിമയുടെ പ്രീമിയര്‍ ഷോ സൂര്യാ ടിവിയില്‍ – 23 ഫെബ്രുവരി ഞായര്‍ വൈകുന്നേരം 5 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്18 Februaryസൺ സൂര്യ ടിവി
Advertisements

ഏറ്റവും പുതിയ മലയാളം ഹൊറര്‍ സിനിമ ആകാശഗംഗ 2 ഇതാദ്യമായി മിനിസ്ക്രീനില്‍

ആകാശഗംഗ 2
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ഹൊറർ ത്രില്ലർ ചലച്ചിത്രം നമ്മുടെ സ്വന്തം സൂര്യ ടിവിയിൽ

മലയാളം മിനി സ്ക്രീനില്‍ ആദ്യമായി സുപ്രസിദ്ധ സംവിധായകന്‍ വിനയന്‍ അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ മലയാളം ഹൊറര്‍ സിനിമ ആകാശഗംഗ 2 സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്നു. 20 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ആകാശഗംഗ എന്ന ചിത്രത്തിൻറ്റ രണ്ടാം ഭാഗമാണ് ഈ ചിത്രം. രമ്യ കൃഷ്ണൻ , ഡോക്ടർ സൗമിനി ദേവി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ വീണാ പി നായർ, വിഷ്ണു വിനയ്, ശ്രീനാഥ് ഭാസി , വിഷ്ണു ഗോവിന്ദ് , ധർമ്മജൻ ബോൾഗാട്ടി, സലിം കുമാർ, ഹരീഷ് കണാരൻ എന്നിവരും വേഷമിടുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിന്റെയും സംപ്രേക്ഷണ അവകാശം കരസ്ഥമാക്കിയ സൂര്യാ ടിവി 23 ഫെബ്രുവരി ഞായര്‍ വൈകുന്നേരം 5 മണിക്ക് മലയാളി പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കുന്നു.

സംപ്രേക്ഷണ സമയം

സണ്‍ ടിവി കേരള ടിവി പ്രേക്ഷകര്‍ക്കായി അവതരിപ്പിച്ച ആദ്യ ടെലിവിഷന്‍ ചാനലാണ്‌ സൂര്യാ ടിവി , എച്ച് ഡി ഫോര്‍മാറ്റിലും ലഭ്യമായ ചാനല്‍ പുതിയ സിനിമകള്‍ വാങ്ങുന്നത്തില്‍ അതീവ തല്‍പരരാണ്. പ്രിത്വിരാജ് സുകുമാരന്‍ , ബിജുമേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ അയ്യപ്പനും കൊശിയുമാണ് ചാനല്‍ സ്വന്തമാക്കിയ ഏറ്റവും പുതിയ സിനിമ. തീയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ഈ ചിത്രം ചാനലില്‍ വിഷു/ഓണം സീസണില്‍ പ്രതീക്ഷിക്കാം. പ്രിത്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരരുടെ ഡ്രൈവിംഗ് ലൈസന്‍സ് പ്രീമിയര്‍ ചാനലില്‍ ഉടനെ ഉണ്ടാവുന്നതാണ്. ജോഡി നമ്പര്‍ 1 എന്നൊരു ഡാന്‍സ് റിയാലിറ്റി ഷോ ചാനല്‍ അടുത്തിടെ ആരംഭിച്ചിരുന്നു.

Advertisements
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *