ഫോറന്‍സിക് – ഏഷ്യാനെറ്റിൽ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ റിലീസ്

ഏറ്റവും പുതിയ മലയാളം ത്രില്ലര്‍ സിനിമ ഫോറന്‍സിക് – മിനിസ്ക്രീനില്‍ ആദ്യമായി ഏഷ്യാനെറ്റില്‍

ഫോറന്‍സിക്
Forensic Movie Premier on Asianet

സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ റിലീസുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രത്തിന്റെ ടെലിവിഷന്‍ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയ ഏഷ്യാനെറ്റ്‌ അതിന്റെ ആദ്യ പ്രദര്‍ശനം ഒരുക്കുകയാണ് . ടൊവിനോ തോമസ്, മംമത മോഹന്‍ദാസ്, സൈജു കുറുപ്പ് എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കൊറോണ വൈറസ് ബാധയെതുടര്‍ന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ സിനിമയുടെ തീയേറ്റര്‍ പ്രദര്‍ശനത്തെ തടസ്സപ്പെടുത്തി.

മലയാളം പ്രീമിയര്‍ സിനിമകള്‍

കഴിഞ്ഞ ആഴ്ചയില്‍ ഫഹദ് നായകനായ ട്രാന്‍സ് , കാര്‍ത്തി അഭിനയിച്ച ആക്ഷന്‍ ത്രില്ലര്‍ കൈദിയുടെ മലയാളം ഡബ്ബ് എന്നിവ ഏഷ്യാനെറ്റ്‌ ടെലിക്കാസ്റ്റ് ചെയ്തിരുന്നു. വരുന്ന ആഴ്ചകളില്‍ കൂടുതല്‍ സിനിമകള്‍ പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കാനൊരുങ്ങുകയാണ് മലയാളത്തിന്റെ നമ്പര്‍ 1 ചാനല്‍.

മെയ് 7 വ്യാഴാഴ്ച സൂരജ് വെഞ്ഞാറമൂട് , റീമ കല്ലിങ്ങൽ തുടങ്ങിയവർ അഭിനയിച്ച സമകാലീല വിഷയങ്ങൾ കൈകാര്യം ചെയുന്ന ജനപ്രിയ ചലച്ചിത്രം “ആഭാസം ” വൈകുന്നേരം 7 മണിക്കും തുടർന്നുള്ള ദിവസങ്ങളിലായി ടോവിനോ തോമസ് , മമത മോഹൻദാസ് തുടങ്ങിയവർ കഥാപാത്രങ്ങളായ സൂപ്പർ ഹിറ്റ് ക്രൈം ത്രില്ലെർ മൂവി “ഫോറൻസിക് ” ഉം വിനയ് ഫോർട്ട് നായകനായി എത്തുന്ന “പാപം ചെയ്യാത്തവർ കല്ലെറിയട്ടെയും “” , ധനുഷ് നായകനായ , മഞ്ജു വാരിയരുടെ ആദ്യ തമിഴ് ചിത്രം “” അസുരനും ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

Leave a Comment