ഫോറന്‍സിക് സിനിമയുടെ ടെലിവിഷന്‍ പ്രീമിയര്‍ ഷോ ഏഷ്യാനെറ്റില്‍ – 7 മെയ് രാത്രി 7.00 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്6 Mayഏഷ്യാനെറ്റ്‌
Advertisements

ഏഷ്യാനെറ്റ്‌ പ്രീമിയര്‍ – ഫോറന്‍സിക് മലയാളം മൂവി

ഫോറന്‍സിക് മലയാളം മൂവി
Asianet Premier Movie Forensic – 7th May at 7.00 P.M

ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ഏറ്റവും പുതിയ ക്രൈം ത്രില്ലെർ ഫോറന്‍സിക് ഇതാദ്യമായി മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക്‌ മുന്‍പിലെത്തുന്നു. വ്യാഴം (7 മെയ്) രാത്രി 7.00 മണി മുതല്‍ ഒറ്റ പരസ്യ ഇടവേളയില്‍ ചിത്രം സംപ്രേക്ഷണം ചെയ്യുമെന്നാണ് ഏഷ്യാനെറ്റ്‌ അറിയിക്കുന്നത്. ഇതു സംബന്ധിച്ച നിരവധി പ്രോമോകള്‍ ചാനല്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്. സെവന്ത് ഡേ എന്ന പ്രിത്വിരാജ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ അഖില്‍ പോള്‍, അനസ് ഖാനുമായി ചേര്‍ന്നാണ് ഫോറന്‍സിക് സിനിമ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

ടൊവിനോ തോമസ്, മമ്ത മോഹൻദാസ് ,രൺജി പണിക്കർ ,പ്രതാപ് പോത്തൻ സൈജു കുറുപ്പ്, ധനേഷ് ആനന്ദ്, ഗിജു ജോൺ, റെബ മോണിക്ക ജോൺ എന്നിവരാണ്‌ ഇതിലെ പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് ആമസോണ്‍ വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍, ഓണ്‍ലൈന്‍ റിലീസ് ഇതുവരെ നടന്നിട്ടില്ല. ഫോറന്‍സിക് പ്രീമിയര്‍ തങ്ങള്‍ക്കു മികച്ച റേറ്റിംഗ് നേടിത്തരുമെന്ന പ്രതീക്ഷയിലാണ് ഏഷ്യാനെറ്റ്.

Advertisements

നാളത്തെ പരിപാടികള്‍

സമയം
ഏഷ്യാനെറ്റ്ഏഷ്യാനെറ്റ് എച്ച് ഡി
06.00 A.Mമലയാള ചലച്ചിത്രം – 3 ഡോട്ട്സ്മലയാള ചലച്ചിത്രം – മിന്നാമിന്നികൂട്ടം
08.55 A.Mഹെല്‍ത്ത്‌ നൌഹെല്‍ത്ത്‌ നൌ
09:00 A.Mമലയാള ചലച്ചിത്രം – ഷേക്ക്സ്പിയര്‍ എം എ മലയാളം
11:55 A.Mഹെല്‍ത്ത്‌ നൌഹെല്‍ത്ത്‌ നൌ
12:00 P.Mഡിസ്നി മൂവി – ടോയ് സ്റ്റോറി 3
01:30 P.Mമലയാള ചലച്ചിത്രം – വികൃതി
04:00 P.Mമലയാള ചലച്ചിത്രം – പുതുക്കോട്ടയിലെ പുതുമണവാളൻമലയാള ചലച്ചിത്രം – സമസ്ത കേരളം പി.ഒ
07:00 P.Mഫോറന്‍സിക് – പ്രീമിയര്‍ മൂവി
09:30 P.Mകോമഡി സ്റ്റാർസ് സീസൺ 2

World Television Premier of Latest Malayalam Crime Thriller Movie Forensic Starring Tovino Thomas, Mamta Mohandas, Saiju Kurup, Reba Monica John, Renji Panicker Happening on 7th may at 7.00 P.M on Asianet Channel.

asianet channel latest programs
asianet channel latest programs
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *