മലബാറി കഫേ – തിങ്കൾ മുതൽ വെള്ളി വരെ വൈകീട്ട് 6:30 മുതൽ സീ കേരളം ചാനലില്‍

ചിരിപ്പിക്കാനൊരുങ്ങി സുലും ദിനേശേട്ടനും എത്തുന്നു – മലബാറി കഫേ

മലബാറി കഫേ
Zee Keralam to air popular web series Malabar Café

കൊച്ചി: മലയാള മിനിസ്‌ക്രീന്‍ ചരിത്രത്തില്‍ ആദ്യമായി സോഷ്യല്‍ മീഡിയയില്‍ തരംഗമായ വെബ് സീരീസ് സംപ്രേക്ഷണം ചെയ്യാനൊരുങ്ങി സീ കേരളം. കോവിഡ് കാരണം എല്ലാവരും വീട്ടിലിടച്ചിരിക്കുന്ന ഈ വേളയില്‍ പ്രേക്ഷകര്‍ക്കായി സീരിയലിനപ്പുറം ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന പരിപാടികള്‍ ഒരുക്കുകയാണ് ചാനല്‍. യൂട്യൂബില്‍ തരംഗമായി മാറിയ മലബാറി കഫേ എന്ന വെബ് സീരീസ്

മെയ് നാലു മുതല്‍ സീ കേരളം ചാനലില്‍ ആരംഭിക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം 6.30നാണു സംപ്രേക്ഷണം.

മലബാറി കഫേ

മലബാര്‍ വായ്‌മൊഴിയിലൂടെ പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മലബാറി കഫേയിലൂടെ ദിനേശനും സുലുവും. വിജില്‍ അംബിക ദമ്പതികളാണ് ദിനേശനും സുലുവുമായി എത്തുന്നത്. യു ട്യൂബിലെ വൈറല്‍ താരങ്ങളാണ് ഇരുവരും. മലബാറില്‍ ജനിച്ചു വളര്‍ന്ന ഇരുവരുടെയും ജീവിതത്തിലെ ചില ചിരിക്കാഴ്ചകള്‍ ആണ് പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന ഈ പരിപാടി പ്രായഭേദമന്യേ ചിരിവിസ്മയം തീര്‍ക്കാനൊരുങ്ങുകയാണ്.

Web series Malabar Café

Zee Keralam, the youngest Malayalam entertainments channel, is all set to bring a viral social media series into mini screen for the first time in the history of Malayalam entertainment TV. The popular comedy series in the You Tube, Malabar Café will be aired from May 4, Monday. Zee Keralam is planning to engage with their audience with the jesting half an hour show during this lock down. The show will be telecasted from Monday to Friday at 6.30 pm.

Leave a Comment