മാ വന്ദേ നായകൻ ഉണ്ണി മുകുന്ദൻ്റെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

Unni Mukundan Birthday Poster Maa Vande

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന “മാ വന്ദേ” എന്ന ചിത്രത്തിൻ്റെ പുത്തൻ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ നരേന്ദ്ര മോദി ആയി വേഷമിടുന്ന ഉണ്ണി മുകുന്ദൻ്റെ ജന്മദിനം പ്രമാണിച്ചാണ് ഈ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി എം ആണ്. നായകനായ ഉണ്ണി മുകുന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് വന്ന സ്പെഷ്യൽ പോസ്റ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തന്റെ അഭിനയ … Read more

ലോക ഉടൻ ഒടിടിയിലേക്കില്ല; ചിത്രം തീയേറ്ററുകളിൽ തുടരും

Lokah Movie OTT Release Date Update

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” കഴിഞ്ഞ ദിവസമാണ് മലയാളത്തിലെ ഏറ്റവും പുതിയ ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയത്. 267 കോടി ആഗോള കളക്ഷൻ നേടി ഈ ചരിത്ര നേട്ടം സ്വന്തമാക്കിയ ചിത്രം തീയേറ്ററുകളിൽ ഇപ്പോഴും നിറഞ്ഞ സദസ്സിൽ ആണ് പ്രദർശിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഉടൻ ഒടിടിയിൽ റിലീസ് ചെയ്യില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം തീയേറ്ററുകളിൽ തന്നെ പ്രദർശനം തുടരും. വമ്പൻ പ്രേക്ഷക പിന്തുണ … Read more

പാതിരാത്രി മ്യൂസിക് അവകാശം സ്വന്തമാക്കി ടി സീരീസ്

Paathirathi Movie Music Rights

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം സ്വന്തമാക്കി വമ്പൻ മ്യൂസിക് ബാനർ ആയ ടി സീരീസ്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ/മ്യൂസിക് അവകാശം വമ്പൻ തുകക്കാണ് ടി സീരീസ് സ്വന്തമാക്കിയത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രം കേരളത്തിൽ … Read more

ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ ശ്രീ മോഹൻലാലിന് അമ്മയുടെ അഭിനന്ദനം

Mohanlal Won Dadasaheb Phalke Award

മലയാള ചലച്ചിത്ര മേഖലയുടെ അഭിമാനമായ അതുല്യ പ്രതിഭ ശ്രീ. മോഹൻലാൽ 2023 ദാദസാഹേബ് ഫാൽക്കേ പുരസ്കാര ജേതാവ് ആയതിൽ മലയാള സിനിമാ അഭിനേതാക്കളുടെ സംഘടന അമ്മ അതീവ സന്തോഷം രേഖപെടുത്തുന്നു… നാല് ദശാബ്ദങ്ങളായി ഇന്ത്യൻ സിനിമയെ ഉയർന്ന തലത്തിലേക്ക് നയിച്ച അദ്ദേഹം ഇന്നും പുതിയ തലമുറക്ക് പ്രചോദനമായി നിലകൊള്ളുന്നു… കലാസമ്പന്നമായ മലയാള ചലച്ചിത്രമേഖലയുടെ പ്രതിഫലനമായി ഇനിയും നമ്മുടെ യശസ്സ് ഉയർത്താൻ ശ്രീ മോഹൻലാലിന് സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു… അമ്മയെ എന്നും ഹൃദയത്തോട് ചേർത്തുപിടിച്ച ഞങ്ങളുടെ അഭിമാനമായ ശ്രീ … Read more

ചരിത്രം പിറന്നു; മലയാളത്തിന്റെ അത്ഭുത “ലോക” ഇനി ഇൻഡസ്ട്രി ഹിറ്റ്, മഹാവിജയത്തിന്റെ അമരത്ത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

Lokah Chapter One Chandra 200 Cr Club

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” മലയാളത്തിലെ ഏറ്റവും പുതിയ ഇൻഡസ്ട്രി ഹിറ്റ്. 267 കോടി ആഗോള കളക്ഷൻ നേടിയാണ് ചിത്രം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. റിലീസ് ചെയ്ത് 24 ദിവസം കൊണ്ടാണ് ചിത്രം മലയാളത്തിലെ ഓൾ ടൈം റെക്കോർഡ് ആഗോള ഗ്രോസർ ആയി മാറിയത്. മലയാളത്തിലെ മാത്രമല്ല, തെന്നിന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു നായികാതാരം ടൈറ്റിൽ വേഷത്തിൽ എത്തിയ ചിത്രം നേടുന്ന ഏറ്റവും … Read more

പ്രേക്ഷക നിരൂപക പ്രശംസകൾ നേടി “വള” വൻ വിജയത്തിലേക്ക്

Vala Story of a Bangle

പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി വള വിജയത്തിലേക്ക്. ആദ്യ ദിനം ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുന്നേറിയ ചിത്രം രണ്ടാം ദിനവും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി തിയേറ്ററുകളിൽ പ്രേക്ഷക സ്വീകാര്യത ഉറപ്പ് വരുത്തുകയാണ്. ധ്യാൻ ശ്രീനിവാസൻ, ലുക്മാൻ, വിജയരാഘവൻ, ശാന്തി കൃഷ്ണ, അർജുൻ രാധാകൃഷ്ണൻ, അബു സലീം, ശീതൾ ജോസഫ്, രവീണാ രവി, നവാസ്, ഗോവിന്ദ് വസന്ത തുടങ്ങി ചിത്രത്തിലെ താരങ്ങളുടെ ഗംഭീര പ്രകടനം സമ്മാനിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും സംതൃപ്തിപെടുത്തുന്ന ഫാമിലി എന്റർടൈനറാണ്. ഗോവിന്ദ് വസന്തയുടെ … Read more

കൃഷ്ണാഷ്ടമി ഓഡിയോ റിലീസ്. സെപ്തംബർ 21-ന്

Krishnashtami The book of dry leaves

“കൃഷ്ണാഷ്ടമി: the book of dry leaves” എന്ന സിനിമയുടെ ഓഡിയോ റിലീസ് സെപ്തംബർ 21 ഞായറാഴ്ച വൈകിട്ട് 4.30ന് തൃശൂർ റീജ്യണൽ തിയേറ്ററിൽ വച്ച് നടക്കും. അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അനിൽ അമ്പലക്കര നിർമ്മിച്ച് ഡോക്ടർ അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന “കൃഷ്ണാഷ്ടമി: the book of dry leaves”, വൈലോപ്പിള്ളി ശ്രീധരമേനോന്റെ കൃഷ്ണാഷ്ടമി എന്ന കവിതയുടെ ആധുനികകാല സിനിമാറ്റിക് വായനയാണ്. സൈന മ്യൂസിക് ആണ് വിതരണക്കാർ. ഔസേപ്പച്ചൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ … Read more

മഫ്തി പോലീസ് ടീസർ പുറത്ത് , അർജുൻ സർജ- ഐശ്വര്യ രാജേഷ് ചിത്രം

Official Teaser Of Mufti Police Movie

അർജുൻ സർജ, ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിനേശ് ലക്ഷ്മണൻ രചിച്ചു സംവിധാനം ചെയ്ത “മഫ്തി പോലീസ്” ടീസർ പുറത്ത്. ജി എസ് ആർട്സിന്റെ ബാനറിൽ ജി അരുൾകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ക്രൈം ത്രില്ലർ ആയൊരുക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. “ബ്ലഡ് വിൽ ഹാവ് ബ്ലഡ്” എന്ന ടാഗ്‌ലൈനോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വന്നത്. സംവിധായകൻ ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് … Read more

ഒടിയങ്കം സെപ്റ്റംബർ 19-ന് പ്രദർശനത്തിനെത്തുന്നു

Review of Odiyangam Movie

ശ്രീജിത്ത് പണിക്കർ, നിഷാ റിധി, അഞ്ജയ് അനിൽ,ഗോപിനാഥ്‌ രാമൻ,സോജ,വന്ദന, വിനയ,പീശപ്പിള്ളി രാജീവൻ,ശ്രീമൂലനഗരം പൊന്നൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഒടിയങ്കം” സെപ്റ്റംബർ 19-ന് പ്രദർശനത്തിനെത്തുന്നു. ശ്രീ മഹാലക്ഷ്മി എൻ്റർപ്രൈസസിന്റെ ബാനറിൽ പ്രവീൺകുമാർ മുതലിയാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് നിർവ്വഹിക്കുന്നു. വിവേക് മുഴക്കുന്ന്, ജയകുമാർ കെ പവിത്രൻ, ജയൻ പാലക്കൽ എന്നിവരുടേതാണ് വരികൾ. സംഗീതം-റിജോഷ്, എഡിറ്റിങ്-ജിതിൻ ഡി കെ,സംഘട്ടനം – അഷ്റഫ് ഗുരുക്കൾ. പ്രൊഡക്ഷൻ കൺട്രോളർ-ഷാജി കോഴിക്കോട്, പ്രൊഡക്ഷൻ … Read more

ദി സൈലൻ്റ് വിറ്റ്നെസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

The Silent Witness Malayalam Movie

‘കാളച്ചോകാൻ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം കെ എസ് ഹരിഹരൻ കഥയെഴുതി സംവിധാനം ചെയ്യുന്ന “ദി സൈലൻ്റ് വിറ്റ്നെസ് ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. പുതുമുഖം മധു വെങ്ങാട്,ഷാജു കൊടിയൻ,ശിവജി ഗുരുവായൂർ, പ്രദീപ് കോഴിക്കോട്,കവിത മഞ്ചേരി,കാവ്യ പുഷ്പ മംഗലം തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ കെ എസ് ഹരിഹരൻ തന്നെ എഴുതിയ വരികൾക്ക് ഭവനേഷ് അങ്ങാടിപ്പുറം സംഗീതം പകരുന്നു. ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയായ സാത്വികയാണ് ഗായിക. ഗൗരിമിത്ര പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മധു … Read more

മോഹൻലാലിൻ്റെ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ടീസർ പുറത്ത്

Official Teaser Of Vrusshabha

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ടീസർ പുറത്ത്. പ്രശസ്ത കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ആശീർവാദ് സിനിമാസ് … Read more