പടക്കളം – കീഴ്മേൽ മറിയുന്ന ‘പടക്കള’ത്തിൽ സുരാജ് വെഞ്ഞാറമൂടും ഷറഫുദീനും; മെയ് 8 റിലീസ്..

Padakkalam Release Date

സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ മനു സ്വരാജ് ഒരുക്കിയ “പടക്കളം” എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025  മെയ് 8 നാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ചിത്രം നിർമ്മിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം 29 സെപ്റ്റംബർ വർക്സ് എന്ന ബാനറിൽ വിജയ് സുബ്രമണ്യവും കൂടി ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് … Read more

മാസ്മരികം ഇതോ….മറ്റൊരു മാസ് വെറൈറ്റി ഗാനവുമായി ‘മരണമാസ്സ്‌’

Massmarikam Song

വിഷു റിലീസായി തിയേറ്ററുകളിലെത്തുന്ന ബേസിൽ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ‘മാസ്മരികം’ എന്ന പേരോടെ യൂട്യൂബ് വഴി റിലീസ് ചെയ്തിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മലയാളി മങ്കീസ് ആണ്. സംഗീതം നൽകിയിരിക്കുന്നത് ജേ കെയും. ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ‘മരണ മാസ്സ്’ ലെ സിവിക് സെൻസ് എന്ന പ്രൊമോ വീഡിയോയും ഫ്ലിപ്പ് സോങ്ങും ചില്ല് നീ.. എന്ന ഗാനവും സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി മാറിയിരുന്നു. തൊട്ട് പിന്നാലെയായിട്ടാണ് … Read more

ട്രാൻസ്ജെൻഡർ അഭിനയിച്ചു..മരണമാസ്സിൽ കട്ട് !! സൗദിയിൽ വിലക്ക്, കുവൈത്തിൽ റീ എഡിറ്റ്..

Maranamass Release Updates

ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ്‌ എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി ഉള്ളതിനാലാണ് ചിത്രത്തിന്റെ റിലീസ് നിരോധിച്ചു. എന്നാൽ കുവൈറ്റിൽ അവരുടെ ഭാഗങ്ങൾ ഒഴിവാക്കി റിലീസ് ചെയ്യാനാണ് പറയുന്നതെന്നും അണിയറപ്രവർത്തകർ അറിയിച്ചു. “കുവൈറ്റിൽ മരണമാസ്സ് കാണുന്ന പ്രേക്ഷകരോട്- കുവൈറ്റിലെ സെൻസർ നിയമപ്രകാരം സിനിമയിലെ ഫസ്റ്റ് ഹാഫിലെയും സെക്കന്റ് ഹാഫിലെയും ചില സീനുകൾ കട്ട് ചെയ്ത് കളയേണ്ടി വന്നിട്ടുണ്ട്… എഡിറ്റ് ചെയ്‌ത സീനുകളിലെ കല്ലുകടികൾ പൂർണ്ണമായ സിനിമാ ആസ്വാദനത്തെ ബാധിക്കുകയില്ല … Read more

ശവപ്പെട്ടിയും റീത്തും പിന്നെ യു/എ സർട്ടിഫിക്കറ്റും; ‘മരണമാസ്സ്‌’ നാളെ മുതൽ…

Releasing on 10 April, Maranamass Movie Earned U/A certificate

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ സിനിമയുടെ സെൻസർ നടപടികൾ പൂർത്തിയായി. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് സെൻ‌സർ ബോർ‌ഡ് നൽകിയിരിക്കുന്നത്. അൽപം മുമ്പാണ് സെൻസർ‌ ബോർഡ് അംഗങ്ങൾക്കായുള്ള ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടന്നത്. വിഷു റിലീസായി എത്തുന്ന ചിത്രം ഏപ്രിൽ 10ന് ആണ് തീയേറ്ററുകളിലെത്തുന്നത്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ടൊവിനോ തോമസ് പ്രൊഡക്‌ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്‌ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടൊവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, … Read more

‘ആലപ്പുഴ ജിംഖാന’ ടീമിന് പ്രശംസയുമായി ശിവകാർത്തികേയൻ..

Alappuzha Gymkhana Team With Sivakarthikeyan

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘തല്ലുമാല’യ്ക്കു ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’ സിനിമയിലെ പ്രധാന അഭിനേതാക്കളെല്ലാം ചേർന്ന് തമിഴ് താരം ശിവകർത്തികേയനുമായി കൂടിക്കാഴ്ച നടത്തി. നസ്‌ലൻ, ലുക്മാൻ, സന്ദീപ് പ്രദീപ് , ബേബി ജീൻ, അനഘ രവി എന്നിവരുമായി ശിവകാർത്തികേയൻ നടത്തിയ കൂടിക്കാഴ്ചയും, സിനിമയുടെ ട്രെയ്‌ലറും ഗാനങ്ങളുമെല്ലാം അവർക്കൊപ്പം കാണുന്ന ശിവകാർത്തികേയന്റെ വീഡിയോയുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ട്രെയ്‌ലർ കണ്ട ശേഷം ചിത്രത്തെ പറ്റി … Read more

മമ്മൂട്ടി – ഡീനോ ഡെന്നിസ് ചിത്രം ബസൂക്ക പ്രീ റിലീസ് ടീസർ പുറത്ത്

Bazooka - Pre Release Teaser

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്ത ബസൂക്കയുടെ പ്രീ റിലീസ് ടീസർ പുറത്ത്. മമ്മൂട്ടിയുടെ ഗംഭീര ആക്ഷനും പഞ്ച് ഡയലോഗുകളും നിറഞ്ഞ ഒരു സ്റ്റൈലിഷ് ടീസർ ആണ് റിലീസിന് തൊട്ടു മുൻപായി അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. നാളെയാണ് ബസൂക്ക ആഗോള റിലീസായി എത്തുന്നത്. ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് രണ്ടു ദിവസം മുൻപ് തന്നെ ആരംഭിച്ചിരുന്നു. മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് ചിത്രത്തിന് കേരളത്തിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. … Read more

വാഴ 2 – ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ് എറണാകുളത്ത്

Vaazha 2 - Biopic of a Billion Bros Movie

സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നല്കി ഒരുക്കിയ “വാഴ “എന്ന ചിത്രത്തിന്റെവന്‍ വിജയത്തെ തുടർന്ന് ” വാഴ II – ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ് ” എന്ന പേരിൽ രണ്ടാം ഭാഗത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം തൃക്കാക്കര ശ്രീവാമന മൂർത്തി ക്ഷേത്രത്തിൽ വെച്ച് നിർവ്വഹിച്ചു. നടൻ ദേവ് മോഹൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ പ്രശസ്ത എഴുത്തുകാരൻ പി എഫ് മാത്യൂസ് ആദ്യ ക്ലാപ്പടിച്ചു.നവാഗതനായ സവിന്‍ സാ സംവിധാനം ചെയ്യുന്ന വാഴ 2 ചിത്രത്തിന്റെ തിരക്കഥ … Read more

വിഷ്ണുവും ബിബിനും ലാലു അലക്സും ഒന്നിക്കുന്ന ‘അപൂർവ്വ പുത്രന്മാർ’ കളർഫുൾ പോസ്റ്റർ പുറത്ത്

Apoorva Puthranmar

വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവേൻ എന്‍റർടെയ്ൻമെന്‍റ്സ് നിർമ്മിക്കുന്ന ‘അപൂർവ്വ പുത്രന്മാർ’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഒരു ഫൺ ഫാമിലി എന്‍റർടെയ്നർ എന്ന സൂചന നൽകുന്ന ഏറെ രസകരമായ കളർഫുൾ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. രജിത് ആർ.എൽ, ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആരതി കൃഷ്ണയാണ്. ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് ശിവ അഞ്ചൽ, രജിത്ത് ആർ.എൽ, സജിത്ത് എസ് എന്നിവർ ചേർന്നാണ്. തെലുങ്കിൽ … Read more

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സഹകരണം , അല്ലു അർജുനും അറ്റ്ലീയും സൺ പിക്ചേഴ്സും ഒരുമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

Allu Arjun Movie with Atlee

ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർക്ക് സന്തോഷ വാർത്തയുമായി അല്ലു അർജുന്റെ പിറന്നാൾ ദിനത്തിൽ അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു. ലോക സിനിമയിൽ ഇന്ത്യൻ സിനിമയുടെ അഭിമാനം വർധിപ്പിക്കുന്ന രീതിയിൽ ഒരുങ്ങുന്ന പ്രൊജക്റ്റിന്റെ നിർമ്മാണം നിർമ്മാണം സൺ പിക്ചേഴ്സ് ആണ്. ചിത്രത്തിന്റെ അന്നൗൺസ്‌മെന്റിന്റെ ഭാഗമായി ചിത്രത്തിന്റെ വലിപ്പം കാണിക്കുന്ന രണ്ടു മിനുട്ടുള്ള ഒരു വീഡിയോ സൺ പിക്ചേഴ്സ് ഇന്ന് റിലീസ് ചെയ്തു. നിർമാതാവായ കലാനിധി മാരനും സംവിധായകൻ അറ്റ്ലിയും സൂപ്പർ താരം അല്ലു അർജുനും ചെന്നൈയിൽ നിന്ന് … Read more

എസ് എസ് ജിഷ്ണുദേവ് ഒരുക്കിയ ഇംഗ്ലീഷ് ഹൊറർ മൂവി പാരനോർമൽ പ്രൊജക്ട് ഏപ്രിൽ 14 ന്

Paranormal Project Movie

ഇന്ത്യൻ പശ്ചാത്തലത്തിലൊരുക്കിയ ഇംഗ്ലീഷ് ഹൊറർ ചിത്രം പാരനോർമൽ പ്രൊജക്ട് ഏപ്രിൽ 14 ന് എത്തുന്നു. ഡബ്ള്യു എഫ് സി എൻ സി ഓ ഡി (WFCNCOD), ബി സി ഐ നീറ്റ് (BCI NEET) തുടങ്ങിയ ഒടിടി പ്ളാറ്റ്ഫോമുകളിലാണ് ചിത്രം സ്ട്രീമിംഗ് നടക്കുന്നത്. പാരനോർമൽ ഇൻവെസ്റ്റിഗേറ്റേഴ്സ് നടത്തിയ മൂന്ന് കേസുകളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫിക്ഷനും ചില യഥാർത്ഥ അനുഭവ കുറിപ്പുകളും അടിസ്ഥാനമാക്കിയാണ് സിനിമയുടെ തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. ക്യാപ്റ്റാരിയസ് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ ചാക്കോ സ്കറിയ നിർമ്മിച്ച് എസ് … Read more

എല്ലാരും കൺവിൻസിങ് ആകാൻ റെഡിയായിക്കോ!! സുരേഷ് കൃഷ്ണ പ്രധാന വേഷത്തിൽ.. ‘മരണമാസ്സ്‌’ ഏപ്രിൽ പത്തിന്..

Suresh Krishna Playing the Lead Role in Maranamass Movie

നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മരണമാസ്സ്‌‘. ഏപ്രിൽ 10ന് വിഷു റിലീസായി തീയേറ്ററുകളിൽ എത്തുന്ന ചിത്രം ഡാർക്ക് ഹ്യൂമർ ജോണറിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ആദ്യം മുതല്‍ അവസാനം വരെ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രമാകും ഇതെന്നാണ് ട്രെയിലർ വ്യക്തമാക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ചിത്രത്തിൽ സുരേഷ് കൃഷ്ണയും … Read more