നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Aprilസിനിമ വാര്‍ത്തകള്‍
Dolby Dineshan Malayalam Movie
Dolby Dineshan Malayalam Movie

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന “ഡോൾബി ദിനേശൻ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നിവിൻ പോളി നായകനായി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ്. അജിത് വിനായക ഫിലിംസിന്റെ പത്താമത്തെ ചിത്രമാണ് “ഡോൾബി ദിനേശൻ“. നാടൻ വേഷത്തിൽ തനിനാടൻ മലയാളി കഥാപാത്രമായി നിവിൻ പോളി അഭിനയിക്കുന്ന ഈ ചിത്രം മെയ് പകുതിയോടെ ചിത്രീകരണം ആരംഭിക്കും. ദിനേശൻ എന്ന് പേരുള്ള കേന്ദ്ര കഥാപാത്രമായാണ് നിവിൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിൽ ഒരു ഓട്ടോ ഡ്രൈവർ ആയാണ് നിവിൻ അഭിനയിക്കുന്നതെന്ന് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നു.

ജിതിൻ സ്റ്റാനിസ്ലാസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഡോൺ വിൻസെന്റ്, പ്രോജക്ട് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ, എഡിറ്റിംഗ് നിധിൻ രാജ് ആരോൾ. ഈ ചിത്രത്തിന്റെ സൗണ്ട് വിഭാഗത്തിൽ ജോലി ചെയ്യുന്നത് അനിമൽ ഉൾപ്പെടെയുള്ള വമ്പൻ ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമായ സിങ്ക് സിനിമ ആണ്.

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *