തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം ‘ഹിറ്റ് 3’ യുടെ ട്രെയ്‌ലർ പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Aprilടീസര്‍ / ട്രെയിലര്‍
Advertisements
HIT 3 Malayalam Trailer
HIT 3 Malayalam Trailer

ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ് ആക്ഷൻ ട്രെയ്‌ലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിൻ്റെ ടീസറും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച ഹിറ്റ് 3 ടീസറിന് ശേഷം, ചിത്രത്തിന്റെ കഥാ പശ്‌ചാത്തലത്തിലേക്കും ഈ കഥാപാത്രത്തിലേക്കും കൂടുതൽ വെളിച്ചം വീശുന്ന ട്രെയ്‌ലർ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.

പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിൽ, വളരെ വയലൻ്റ് ആയ അതിശക്തമായ പോലീസ് കഥാപാത്രമായാണ് നാനിയെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നു ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. പോലീസ് ഫോഴ്സിനെ ഒന്നാകെ അലട്ടുന്ന ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ എത്തുന്ന നായക കഥാപാത്രമായാണ് നാനി ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ചിത്രത്തിന് വേണ്ടി മികച്ച ശാരീരിക പരിവർത്തനം നടത്തിയ നാനിയുടെ ആക്ഷനും, പഞ്ച് ഡയലോഗുകളും ഈ ട്രെയ്‌ലറിന്റെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്. നേരത്തെ നാനിയും നായിക ശ്രീനിധി ഷെട്ടിയും ഒന്നിച്ച “കനവായ് നീ വന്നു” എന്ന ഒരു ഗാനവും ചിത്രത്തിൽ നിന്ന് റിലീസ് ചെയ്തിരുന്നു.

Advertisements

തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും ഹൈപ്പ് ഉള്ള ചിത്രം കൂടിയാണ് ഹിറ്റ് 3. വമ്പൻ ബജറ്റിൽ മികച്ച സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഒരു സിനിമാനുഭവം നൽകാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിൻ്റെ സംവിധായകൻ ശൈലേഷ് കോലാനു.

ഛായാഗ്രഹണം – സാനു ജോൺ വർഗീസ്, സംഗീതം – മിക്കി ജെ മേയർ, എഡിറ്റർ – കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ – ശ്രീ നാഗേന്ദ്ര തങ്കാല, രചന – ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ – നാനി കമരുസു, SFX- സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് – എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ, പിആർഒ – ശബരി.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *