ഈ പുഴയും കടന്ന് , ഏഷ്യാനെറ്റിൽ പുതിയ കുടുംബ സീരിയൽ
കുടുംബബന്ധങ്ങളുടെയും സ്ത്രീശക്തിയുടെയും ഹൃദയസ്പർശിയായ കഥയുമായി ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന പുതിയ പരമ്പരയാണ് ‘ഈ പുഴയും കടന്ന് ’. ജീവിതത്തിലെ അപ്രതീക്ഷിത നഷ്ടങ്ങൾക്കിടയിലും പ്രതിരോധവും കരുത്തും കൈവിടാതെ മുന്നേറുന്ന ഒരു അമ്മയുടെയും അവളുടെ നാല് പുത്രിമാരുടെയും കഥയാണ് ഈ സീരിയൽ അവതരിപ്പിക്കുന്നത്. പിതാവിന്റെ അപ്രതീക്ഷിത വേർപാടിനെ തുടർന്ന് ജീവിതത്തിന്റെ കഠിന യാഥാർത്ഥ്യങ്ങളെ നേരിടേണ്ടിവരുന്ന ഗംഗ, കാവേരി, യമുന, നില എന്നീ നാല് സഹോദരിമാരുടെയും അവരുടെ അമ്മയുടെയും ജീവിതത്തിലൂടെയാണ് കഥ മുന്നേറുന്നത്. കുടുംബത്തിന്റെ താങ്ങും തണലുമായ പുരുഷ സാന്നിധ്യം നഷ്ടമായ ശേഷം, … Read more
