ആർ ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ഏറ്റവും പുതിയ പരിപാടിയാണ് ചക്കപ്പഴം
പ്രമുഖ മലയാളം ടെലിവിഷന്‍ ചാനലായ ഫ്ലവേര്‍സ് ഒരുക്കുന്ന ഏറ്റവും പുതിയ പരിപാടിയാണ് ചക്കപ്പഴം. അടുത്ത തിങ്കളാഴ്ച്ച ആരംഭിക്കുന്ന പരിപാടി രാത്രി 10:00 മണിക്കാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഉപ്പും മുളകും എന്ന ഹിറ്റ് പരമ്പരയ്ക്ക് ശേഷം ആർ ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന ഈ പരിപാടിയില്‍ പി ശ്രീകുമാര്‍ , ശ്രുതി , അശ്വതി ശ്രീകാന്ത്, അർജുൻ സോമശേഖർ എന്നിവര്‍ ഒരുമിയ്ക്കുന്നു. പരിപാടിയുടെ പ്രോമോ വീഡിയോ ചാനല തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കു വെച്ചതിനു മികച്ച പ്രതികരണം ആണ് ലഭിച്ചത്. നിലവില്‍ ഉപ്പും മുളകും, സ്റ്റാര്‍ മാജിക്ക് , ടോപ്പ് സിംഗര്‍ എന്നീ പരിപാടികളാണ് ചാനല്‍ തങ്ങളുടെ പ്രൈം സ്ലോട്ടില്‍ സംപ്രേക്ഷണം ചെയ്യുന്നത്.
മറ്റു പരിപാടികള്‍
ബാലാമണിയുടെ കഥ പറയുന്ന നന്ദനം സീരിയല്‍ ആഗസ്ത് 3 മുതല്‍ ചാനലില്‍ സംപ്രേക്ഷണം ആരംഭിച്ചു, രാത്രി 7:30 മണിക്ക് ടെലിക്കാസ്റ്റ് ചെയ്യുന്ന പരമ്പരയില്‍ കവിതാ നായര്‍ , ഷാജു ശ്രീധര്‍, മങ്ക മഹേഷ് എന്നിവര്‍ വേഷമിടുന്നു.
കൂടത്തായി സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നതിന് കോടതി ഏര്‍പ്പെടുത്തിയ വിലക്ക് നീങ്ങി, ചാനല ഇതിന്റെ തുടര്‍ ഭാഗങ്ങള്‍ ഉടന്‍ സംപ്രേക്ഷണം ആരംഭിച്ചേക്കാം.
ഫ്ലവേര്‍സ് ടോപ്പ് സിംഗര്‍ ടോപ്പ് ഫാന്‍സ് , ചോദ്യം 1 – ഫ്ലവേര്‍സ് ടോപ് സിംഗര്‍ നിങ്ങളുടെ ജീവിതത്തെ ഏതു വിധത്തിലാണ് സ്വാധിനിച്ചത് ?. അഞ്ചു വാചകങ്ങളില്‍ കവിയാതെയുള്ള നിങ്ങളുടെ ഉത്തരങ്ങള്‍ പോസ്റ്റിനു താഴെ കമന്റ് ചെയ്യൂ. മികച്ച കമന്റുകള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കുന്നു. ടോപ്പ് സിംഗര്‍ പരിപാടിയുടെ ഫൈനല്‍ ലൈവായി തിരുഓണ ദിവസം സംപ്രേക്ഷണം ചെയ്യുവാനാണ് നിലവില്‍ ചാനല്‍ പദ്ധതിയിട്ടിരിക്കുന്നത്.