ആദിപരാശക്തി സീരിയല്‍ ഉടന്‍ സംപ്രേക്ഷണം ആരംഭിക്കുന്നു സൂര്യാ ടിവിയില്‍

ദംഗൽ ടിവിയുടെ ദേവി ആദി പരാശക്തി പരമ്പരയുടെ മലയാളം മൊഴിമാറ്റം ഉടന്‍ ആരംഭിക്കുന്നു – ആദിപരാശക്തി

Aadiparaasakthi Serial Surya TV
Aadiparaasakthi Serial Surya TV

നിലവിലെ ടിഅര്‍പ്പി റേറ്റിംഗ് പ്രകാരം ഏറ്റവും പ്രചാരമുള്ള മലയാളത്തിലെ മൂന്നാമത്തെ ചാനലാണ്‌ സൂര്യ ടിവി. തങ്ങള്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പരമ്പരയുടെ പ്രോമോ വീഡിയോ ചാനല്‍ അവതരിപ്പിക്കുകയുണ്ടായി. ഇതവണ സൂര്യ ടിവി ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഹിന്ദി ചാനല്‍ ദംഗൽ ടിവി ഒരുക്കിയ ദേവി ആദി പരാശക്തിയാണ് മൊഴിമാറ്റം നടത്തുന്നത്. ടിആര്‍പ്പി റേറ്റിങ്ങില്‍ മികച്ചു നില്‍ക്കുന്ന ഈ പരമ്പരയുടെ സൃഷ്ട്ടാവ് സിദ്ധാർത്ഥ് കുമാർ തിവാരിയാണ്. ലോക്നാഥ് പാണ്ഡെ, മനീഷ് സിംഗ് എന്നിവർ സംവിധാനം ചെയ്യുന്ന പരമ്പര സ്വസ്തിക് പ്രൊഡക്ഷൻസ് നിര്‍മ്മിച്ചിരിക്കുന്നു.

സുരേഷ് ഗോപി- ശോഭന ടീമിന്റെ വരനെ ആവശ്യമുണ്ട് , മോഹന്‍ലാല്‍ നായകനായ ബിഗ്‌ ബ്രദര്‍ , പ്രിത്വിരാജ്-ബിജു മേനോന്‍ കൂട്ട് കെട്ടില്‍ പിറന്ന അനശ്വര കലാകാരന്‍ സച്ചി ഒരുക്കിയ അയ്യപ്പനും കോശിയും എന്നിവയാണ് സൂര്യാ ടിവിയുടെ ഓണം പ്രീമിയറുകള്‍.

പിന്നണിയില്‍

ദേവി മഹാത്മ്യ പുരാണത്തെയും ദേവി-ഭാഗവത പുരാണത്തെയും അടിസ്ഥാനമാക്കിയാണ് ആദിപരാശക്തി നിര്‍മ്മിച്ചിരിക്കുന്നത് , രതി പാണ്ഡെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. മഹാദേവനായി തരുൺ ഖന്ന , വിഷ്ണുവായി കാനൻ മൽഹോത്ര , ലക്ഷ്മി ദേവിയായി റിച്ച ദീക്ഷിത് , ബ്രഹ്മാവായി ദീപക് ദത്ത, സരസ്വതി ദേവിയായി നിഷ നാഗ്പാൽ എന്നിവരും വേഷമിടുന്നു. ശാലിനി വിഷ്ണുദേവ്, സോണിയ സിംഗ്, രാജ് പ്രേമി, കുനാൽ ബക്ഷി, അജയ് മിശ്ര എന്നിവരാണ്‌ മറ്റഭിനേതാക്കള്‍. സിനിമകളിലൂടെ മികച്ച ടിആര്‍പ്പി റേറ്റിംഗ് നേടുന്ന സൂര്യാ ടിവി ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം മഴവില്‍ മനോരമയ്ക്ക് താഴെ മൂന്നാം സ്ഥാനത്താണ്.

സൂര്യ ടിവി പ്രോഗ്രാം ടിആർപി

എന്‍റെ മാതാവ് – 1.40
നാഗകന്യക – 1.38
അലാവുദീൻ – 1.11
ബെസ്റ്റ് ഓഫ്‌ രാംരാജ് കുട്ടി പട്ടാളം- 0.83
നമുക്കു പാർക്കുവൻ മുന്തിരി തോപ്പുകള്‍ – 0.74
പുത്തൻ ഹിറ്റ് – 0.63
ശ്രീകൃഷ്ണൻ – 0.50
നമുക്കു പാർക്കുവൻ മുന്തിരി തോപ്പുകള്‍ മെഗാ എപ്പിസോഡ് – 0.29

Surya TV Logo
Surya TV Logo

1 thought on “ആദിപരാശക്തി സീരിയല്‍ ഉടന്‍ സംപ്രേക്ഷണം ആരംഭിക്കുന്നു സൂര്യാ ടിവിയില്‍”

Leave a Comment