ബിഗ്ഗ് ബോസ്സ് സീസണ്‍ 2 റിയാലിറ്റി ഷോ ബാര്‍ക്ക് റേറ്റിംഗ് റിപ്പോര്‍ട്ട്

റ്റിആര്‍പ്പി പ്രകടനം – ബിഗ്ഗ് ബോസ്സ് സീസണ്‍ 2 മലയാളം

ബിഗ്ഗ് ബോസ്സ് സീസണ്‍ 2മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ്ഗ് ബോസ്സ് സീസണ്‍ 2 മലയാളം റിയാലിറ്റി ഷോ ഏഷ്യാനെറ്റില്‍ ബാര്‍ക്ക് റേറ്റിംഗ് റിപ്പോര്‍ട്ട് മികച്ച പ്രകടനം ആണ് നടത്തുന്നത്. കഴിഞ്ഞ 3 ആഴ്ചകളിലെ റ്റിആര്‍പ്പി പ്രകടനപ്രകാരം ഒന്നാം സീസണേക്കാള്‍ മികച്ച പ്രകടനമാണ് രണ്ടാം സീസണ്‍ കാഴ്ച വെയ്ക്കുന്നത്. സീരിയലുകള്‍ പ്രൈം ടൈമില്‍ സംപ്രേക്ഷണം ചെയ്യുന്ന ഏഷ്യാനെറ്റിന് സ്ത്രീ പ്രേക്ഷകരാണ് കൂടുതലായുള്ളത്.

യുവ പ്രേക്ഷകരെ ചാനലിലേക്ക് ആകര്‍ഷിക്കുവാന്‍ പരിപാടിക്ക് സാധിക്കുന്നുണ്ട് , ഹോട്ട്സ്റ്റാര്‍ മൊബൈല്‍ ആപ്പ്ളിക്കേഷന്‍ അപ്‌ലോഡ്‌ ചെയ്യുന്ന ഓണ്‍ലൈന്‍ വീഡിയോകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രജിനി ചാണ്ടി , അലീന പടിക്കല്‍ , ആര്‍ ജെ രഘു, ആര്യ രോഹിത് , സാജു നവോദയ , വീണ നായര്‍, മഞ്ജു പത്രോസ്, പരീക്കുട്ടി പെരുമ്പാവൂര്‍, തെസ്‌നി ഖാന്‍, രജിത് കുമാര്‍, പ്രദീപ് ചന്ദ്രന്‍, ഫുക്രു, രേഷ്മ നായര്‍, സോമദാസന്‍, അലക്സാണ്ട്ര ജോൺസൺ, സുജോ മാത്യു, സുരേഷ് കൃഷ്ണന്‍ എന്നിവരെ ഉള്‍പ്പെടുത്തി കഴിഞ്ഞ 5 ആം തീയതി ആണ് ബിഗ്‌ ബോസ് തുടക്കം കുറിച്ചത്.

മൌന രാഗം മലയാളം ടിവി സീരിയല്‍
മൌന രാഗം മലയാളം ടിവി സീരിയല്‍

റേറ്റിംഗ് റിപ്പോര്‍ട്ട്

ലോഞ്ച് ഇവന്റ് – 10.86
ആദ്യ ആഴ്ച നേടിയ പോയിന്റ് – 10.12
രണ്ടാം വാരം – 9.23
മൂന്നാം വാരം – 9.60

ബിഗ്ഗ് ബോസ്സ് മലയാളം വോട്ടിംഗ് ഹോട്ട് സ്റ്റാര്‍ ആപ്പില്‍ ലഭ്യമാണ്. ഏഷ്യാനെറ്റ്‌ സീരിയലുകളുടെ പ്രകടനം ഇപ്രകാരമാണ്, ഏറ്റവും ജനപ്രീതിയുള്ള മലയാളം പരിപാടി വാനമ്പാടി തന്നെ. പുതുതായി ആരംഭിച്ച മൗനരാഗം സീരിയലും മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്, മീരാ വാസുദേവന്‍‌ നായികയായ കുടുംബവിളക്ക് പുതുതായി ആരംഭിച്ച പരിപാടിയാണ്.

കുടുംബവിളക്ക്
കുടുംബവിളക്ക്

വാനമ്പാടി – 14.95
സീതകല്യാണം – 7.58
നീലക്കുയിൽ – 13.89
കസ്തൂരിമാൻ – 12.12
മൗനരാഗം – 10.75
ബിഗ്‌ബോസ് – 9.60
പൗർണമിതിങ്കൾ – 5.03

1 thought on “ബിഗ്ഗ് ബോസ്സ് സീസണ്‍ 2 റിയാലിറ്റി ഷോ ബാര്‍ക്ക് റേറ്റിംഗ് റിപ്പോര്‍ട്ട്”

Leave a Comment