ഏറ്റവും പുതിയ ബാര്‍ക്ക് മലയാളം ടിആര്‍പ്പി റേറ്റിംഗ് – ആഴ്ച്ച 7 (15-21 ഫെബ്രുവരി)

ബാര്‍ക്ക് ഏറ്റവുമൊടുവില്‍ പുറത്തു വിട്ട മലയാളം ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ട്

മലയാളം ടിആര്‍പ്പി റേറ്റിംഗ്
malayalam trp barc data weekly

എല്ലാ വ്യാഴം ദിവസങ്ങളിലാണ്‌ സാധാരണയായി ചാനല്‍ പ്രകടന പട്ടിക പുറത്ത് വിടുന്നത്, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഏഷ്യാനെറ്റ്‌ തങ്ങളുടെ അശ്വമേധം തുടരുകയാണ് ടിആര്‍പ്പി ചാര്‍ട്ടില്‍. അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് അടിവരയിടുന്നു പുതുതായി പുറത്ത് വന്ന കണക്കുകളും. മഴവില്‍ മനോരമ രണ്ടാം സ്ഥാനം നിലനിര്‍ത്തുമ്പോള്‍ ടോപ്പ് സിംഗറിന് സംഭവിച്ച ഇടിവും, ഉപ്പും മുളകില്‍ പ്രധാന അഭിനേതാക്കള്‍ ഇല്ലാത്തതും ഫ്ലവേര്‍സ് ചാനലിനെ സാരമായി ബാധിക്കുന്നു.

മഴവില്‍ മനോരമയുടെ ഏറ്റവും പുതിയ റിയാലിറ്റി ഷോയില്‍ 15 നും 30നും ഇടയില്‍ പ്രായമുള്ള ഗായകര്‍ക്ക് പങ്കെടുക്കാം, രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കൂ : www.manoramamax.com/music

ഫണ്ണി നൈറ്റ്സ് വിത്ത്‌ പേര്‍ളി മാണി
Funny Nights With Pearle Maaney

സീ കേരളം ക്രമാനുഗതമായി മുന്നേറുന്ന കാഴ്ച തുടരുന്നു, പുതുതായി ആരംഭിച്ച പരമ്പരകളുടെ പിന്‍ബലത്തില്‍ സൂര്യ ടിവിയും നേട്ടമുണ്ടാക്കുന്നു. മൊഴിമാറ്റ സിനിമകള്‍ കൈരളിക്കു മുതല്‍കൂട്ടാവുകയാണ്, 100 നു മുകളില്‍ മൊത്തം പോയിന്‍റ് കടക്കുന്നുണ്ട് ചാനല്‍. ബിഗ്‌ ബോസ് സീസണ്‍ 2 മികച്ച പ്രകടനം തുടരുകയാണ്, ഹോട്ട് സ്റ്റാര്‍ ആപ്പ് വഴിയുള്ള ഒഫിഷ്യല്‍ ഓണ്‍ലൈന്‍ വോട്ടിംഗ് കാണികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.

വിനോദ ചാനലുകളുടെ പ്രകടനം

ചാനല്‍ ആഴ്ച
7 6 5
ഏഷ്യാനെറ്റ്‌ 987 1021 988
മഴവില്‍ മനോരമ 288 259 261
ഫ്ലവേര്‍സ് 256 253 243
സൂര്യാ ടിവി 191 198 201
സീ കേരളം 205 194 200
കൈരളി ടിവി 126 109 111
ഏഷ്യാനെറ്റ്‌ പ്ലസ് ലഭ്യമല്ല ലഭ്യമല്ല 129
ഏഷ്യാനെറ്റ്‌ മൂവിസ് ലഭ്യമല്ല ലഭ്യമല്ല 154
സൂര്യാ മൂവിസ് ലഭ്യമല്ല ലഭ്യമല്ല 124
അമൃത ടിവി 51 41 50

ഏഷ്യാനെറ്റ്‌ ഫിലിം അവാര്‍ഡ് സംപ്രേക്ഷണം ഏഷ്യാനെറ്റ്‌ ചാനലിന് മലയാളം ടിആര്‍പ്പി റേറ്റിംഗില്‍ ഗംഭീര നേട്ടം ഉണ്ടാക്കിക്കൊടുക്കുമോ , ഇനി വരുന്ന ബാര്‍ക്ക് റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കാം. ചാനലുകളുടെ പരമ്പരകള്‍, റിയാലിറ്റി ഷോകള്‍ , സിനിമകള്‍ ഇവയുടെ മലയാളം ടിആര്‍പ്പി ഉടനെ തന്നെ ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതാണ്‌.

Arabikadalinte Simham Movie
Arabikadalinte Simham Movie

Leave a Comment