വനിത ഫിലിം അവാര്‍ഡ്‌ സംപ്രേക്ഷണ സമയം – മഴവില്‍ മനോരമ ചാനലില്‍

ഫെബ്രുവരി 29, മാര്‍ച്ച്‌ 1 രാത്രി 07.00 മണിക്ക് , വനിത ഫിലിം അവാര്‍ഡ്‌ ടെലിക്കാസ്റ്റ് ചെയ്യുന്നു

വനിത ഫിലിം അവാര്‍ഡ്‌ സംപ്രേക്ഷണ സമയം
telecast of 2020 vanitha film awards

മഴവിൽ മനോരമ ഒരുക്കുന്ന വാരാന്ത്യ വിസ്മയങ്ങള്‍ , വനിത ഫിലിം അവാർഡ്സ് 2020 കർട്ടൻ റെയ്സർ ശനി, 29 ഫെബ്രുവരി ഉച്ചയ്ക്ക് 12.30 ന് സംപ്രേക്ഷണം ചെയ്യുന്നു. കാർത്തി നായകനായ സൂപ്പർഹിറ്റ് ആക്ഷൻ ഫാമിലി എന്റെർടെയ്നർ “കടൈക്കുട്ടി സിങ്കം” ഉച്ചയ്ക്ക് 01.00 ന്. ആസിഫ് അലി-ഐശ്വര്യ ലക്ഷ്മി താരജോഡി ഒന്നിച്ച സൂപ്പർ ഡ്യൂപ്പർഹിറ്റ് ഫാമിലി എന്റെർടെയ്നർ “വിജയ് സൂപ്പറും പൗർണ്ണമിയും” വൈകുന്നേരം 04.00 ന്. മലയാളക്കരയിലെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാര നിശ “വനിത ഫിലിം അവാര്‍ഡ്‌ 2020 ഒന്നാം ഭാഗം” രാത്രി 07.00 മുതൽ.

മനോരമ മാക്സ് ആപ്പില്‍ ഇതിന്റെ ഓണ്‍ലൈന്‍ വീഡിയോകള്‍ ലഭ്യമാകുന്നതാണ്, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

winners of 2020 vanitha film awards
winners of 2020 vanitha film awards

മാർച്ച് 01 ഞായറാഴ്ച

നാദിർഷ സംവിധാനം ചെയ്ത മെഗാബ്ലോക്ക്ബസ്റ്റർ കോമഡി എന്റെർടെയ്നർ “കട്ടപ്പനയിലെ ഹൃത്വിക്റോഷൻ” ഉച്ചയ്ക്ക് 01.00 മുതൽ. വിനയ് ഫോർട്ട് നായകനായ സൂപ്പർ ഡ്യൂപ്പർഹിറ്റ് ചലച്ചിത്രം “തമാശ” വൈകുന്നേരം 04.00 മുതൽ. മലയാള ചലച്ചിത്ര ലോകത്തെ ഏറ്റവും വലിയ പുരസ്‌കാര നിശ “വനിത ഫിലിം അവാര്‍ഡ്‌ 2020 രണ്ടാം ഭാഗം” രാത്രി 07.00 മുതൽ. ലൂസിഫറിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായും പ്രതി പൂവൻകോഴിയിലെ അഭിനയം മഞ്ജു വാര്യർക്ക് മികച്ച നടിക്കുള്ള പുരസ്‌കാരവും നേടിക്കൊടുത്തു.

ജനപ്രിയ നടൻ ആസിഫ് അലി, ജനപ്രിയ നടി പാർവ്വതി തിരുവോത്ത് , ലൂസിഫറിലൂടെ പൃഥ്വിരാജ് മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച മലയാള സിനിമയായി കുമ്പളങ്ങി നൈറ്റ്സ് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലൂസിഫർ മികച്ച ജനപ്രിയ ചിത്രമായി.

ജീവിതനൗക പരമ്പര
Serial Jeevithanouka Mazhavil Manorama

Leave a Comment