സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ആരംഭിക്കുന്ന ഏറ്റവും പുതിയ മലയാളം സീരിയല്‍ – അമ്മക്കിളിക്കൂട്

അമ്മക്കിളിക്കൂട് , ഒരു ജീവിതപാഠശാല, സൂര്യ ടിവി യിൽ സെപ്റ്റംബർ 25 മുതൽ സംപ്രേഷണം ആരംഭിക്കുന്ന പരമ്പരയാണ് അമ്മക്കിളിക്കൂട്, എല്ലാ ദിവസവും വൈകുന്നേരം 6:30 മണിക്ക് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നു.
ഏറ്റവും പുതിയ മലയാളം ടിവി വാര്‍ത്തകള്‍
- ശ്രീഗോപിക നീലനാഥ്, ജിഷ്ണു മേനോൻ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന മാംഗല്യം തന്തുനാനേന സീരിയല്‍ സൂര്യ ടിവിയിൽ ഫെബ്രുവരി 5 മുതൽ എല്ലാ ദിവസവും രാത്രി 7:30 മണിക്ക്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണ്‍ 10 മലയാളം സംപ്രേക്ഷണം സൂര്യാ മൂവിസ് ചാനലില്‍ ലഭ്യമാണ്, ഐഎസ്എല്‍ 10 സെപ്റ്റംബര്‍ 21 മുതല്‍ ആരംഭിക്കുന്നു. ജിയോസിനിമ സൌജന്യമായി ഐഎസ്എല്‍ ലൈവ് ഓണ്‍ലൈന്‍ ആയി സ്ട്രീം ചെയ്യുന്നു.
കഥ
പെട്ടന്നൊരു ദിവസം കൊണ്ട് അനാഥമാകുന്ന ഒരു കുടുംബത്തിന്റെ നെടുംതൂണായി മാറേണ്ടി വരുന്ന ഒരമ്മയുടെ ജീവിതമാണ് ഇതിൽ വരച്ചുകാട്ടുന്നത്. ഉള്ളിലെ കണ്ണുനീർ ഉമിത്തീയായി എരിയിച്ച് തന്റെ മക്കൾക്ക് താങ്ങും തണലുമായൊരമ്മ. അമ്മ എത്ര തന്നെ കരുതലായി നിന്നാലും അച്ഛനെന്ന കരുത്തിന്റെ അഭാവം ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്ന ജീവിതമുഹൂർത്തങ്ങൾ കഥയുടെ പ്രയാണത്തിൽ നൊമ്പരം സൃഷ്ടിക്കുന്നു.
മക്കൾക്ക് വേണ്ടി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചിട്ടും ഒരു ഘട്ടമെത്തുമ്പോൾ ജീവിത വഴിത്താരയിൽ പകച്ചു നിൽക്കേണ്ടിവരുന്ന നന്ദിത എന്ന അമ്മ, ഇന്നിന്റെ ഒരു നേർക്കാഴ്ചയാണ്. ആകസ്മികമായി നന്ദിതയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ശിവദാസ് കൃഷ്ണനും മകൾ നിളയും. ജീവിതമെന്ന നാടകത്തിന് റീടേക്കുകൾ ഇല്ല എന്നു പറയുമ്പോഴും നന്ദിതയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി അത് സംഭവിക്കുന്നു.
അഭിനേതാക്കള്‍
സൂര്യ ടി വി യുടെ തന്നെ സൂപ്പർ ഹിറ്റ് പരമ്പര ‘ സ്വന്തം സുജാത‘യ്ക്ക് ശേഷം കിഷോർ സത്യ ശിവദാസ് കൃഷ്ണനായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നു. ഒപ്പം, കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരം സ്വപ്നയും. ജീവിതഗന്ധിയായ മുഹൂർത്തങ്ങൾ ചേർത്ത് അണിയിച്ചൊരുക്കുന്ന അമ്മക്കിളിക്കൂടിൽ സതീഷ് , പൊന്നമ്മ ബാബു, ശ്രീജിത്ത് വിജയ്, സിന്ധു വർമ്മ, പ്രകൃതി തുടങ്ങി തെന്നിന്ത്യൻ സിനിമാ – സീരിയൽ രംഗത്തെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു.