സീ കേരളം ചാനല്‍ വിഷു ദിന ചലച്ചിത്രങ്ങളും പ്രത്യേക പരിപാടികളും – 14 ഏപ്രില്‍

ഷെയര്‍ ചെയ്യാം

വിഷുദിനത്തില്‍ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍

kalki movie zee keralam
kalki movie zee keralam

ടൊവീനോ തോമസിന്‍റെ ആക്ഷന്‍ സിനിമ കല്‍ക്കി, വൈശാഖിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ പോക്കിരിരാജയുടെ രണ്ടാം ഭാഗം മധുരരാജ , ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യർ അഭിനയിച്ച പ്രതി പൂവന്‍ കോഴി

എന്നിവയാണ് സീ കേരളം ചാനല്‍ ഒരുക്കുന്ന വിഷുദിവസത്തെ കാഴ്ചകള്‍. കൊറോണ വൈറസ് ഉണ്ടാക്കിയ പ്രത്യഖ്യാതം സമൂഹത്തിലെ എല്ലാ തുറകളെയും , ടെലിവിഷനെയും സാരമായി ബാധിച്ചു. കയ്യില്‍ പുതിയ സിനിമകളുടെ സംപ്രേക്ഷണ അവകാശങ്ങള്‍ ഉണ്ടെങ്കിലും പലരും അവയൊന്നും പ്രീമിയര്‍ ചെയ്യാന്‍ മടിക്കുകയാണ്, പരസ്യവരുമാനം കുറവായ ഈ സമയത്ത് അത്തരമൊരു നീക്കം നടത്താന്‍ എല്ലാ ചാനലുകളും മടിച്ചു നില്‍ക്കുകയാണ്.

സീ മലയാളം ചാനല്‍ ലോഗോ
സീ മലയാളം ചാനല്‍ ലോഗോ

വിഷു പ്രത്യേക പരിപാടികള്‍

09:30 A.M – കല്‍ക്കി സിനിമ , പ്രവീൺ പ്രഭരം സംവിധാനം ചെയ്ത ചിത്രത്തില്‍ ടോവിനോ തോമസ്‌, സംയുക്ത മേനോൻ കെ.പി.എസി.ലളിത, ഇര്‍ഷാദ്, സൈജു കുറുപ്പ്, സുധീഷ്, വിനി വിശ്വലാൽ, ശ്രീകാന്ത് മുരളി, അപര്‍ണ നായര്‍, അഞ്ജലി നായര്‍, കൃതിക പ്രദീപ് എന്നിവര്‍ വേഷമിട്ടിരിക്കുന്നു.
12:30 P.M – സൂപ്പര്‍ ബമ്പര്‍

madhura raja movie telecast
madhura raja movie telecast

01:30 P.M –  മധുരരാജ സിനിമ , വൈശാഖ് സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ സിനിമ വിഷുദിനത്തില്‍ സീ കേരളത്തില്‍ വീണ്ടും കാണാം. ജയ് , ജഗപതി ബാബു, നെടുമുടി വേണു, സിദ്ദിഖ്, വിജയരാഘവൻ, സലിം കുമാർ, അനുശ്രീ, മഹിമ നമ്പ്യാർ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു.
04:30 P.M – ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി
05:30 P.M – സൂപ്പര്‍ ബമ്പര്‍
06:30 P.M – പ്രതി പൂവൻ കോഴി സിനിമ, മഞ്ജു വാര്യർ അവതരിപ്പിച്ച ശക്തമായ സ്ത്രീ കഥാപാത്രം മാധുരിയുടെ കഥ പറയുന്ന ചിത്രം.
09:00 P.M – ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി

Prathi Poovankozhi Movie
Prathi Poovankozhi Movie

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടെലിവിഷന്‍ , ഓടിടി വാര്‍ത്തകള്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു