ആനന്ദ് ടിവി ഫിലിം അവാർഡ്‌സ് 2023 വിത്ത് മമ്മുക്ക – ഏഷ്യാനെറ്റിൽ ആഗസ്റ്റ് 6 ഞാറാഴ്ച വൈകുന്നേരം 7 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു

വിജയികള്‍, സംപ്രേക്ഷണ സമയം – ഏഷ്യാനെറ്റില്‍ ആനന്ദ് ടിവി ഫിലിം അവാർഡ്‌സ് 2023 വിത്ത് മമ്മുക്ക

Anand Film Awards Telecast
Anand Film Awards Telecast

2021-22 വർഷത്തെ സിനിമകൾക്കുള്ള പുരസ്‌ക്കാരങ്ങളുമായി നാലാമത് യൂറോപ്യൻ മലയാള ചലച്ചിത്രപുരസ്‌ക്കാരം “ആനന്ദ് ടിവി ഫിലിം അവാർഡ്‌സ് 2023 വിത്ത് മമ്മുക്ക ” , ഏഷ്യാനെറ്റുമായി സഹകരിച്ച് യൂകെ , മാഞ്ചസ്റ്ററിലെ ഒ2 അപ്പോളോ ( O2 , Apollo ) തിയേറ്ററിൽ വച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ വിതരണം ചെയ്തു.

മലയാളത്തിന്റെ ഇതിഹാസതാരം മമ്മൂട്ടിയെ മഞ്ജു വാരിയർ , കുഞ്ചാക്കോ ബോബൻ , ടോവിനോ തോമസ് , സൂരാജ് വെഞ്ഞാറമൂട് , ജോജു ജോർജ് , വിനീത് ശ്രീനിവാസൻ , അപർണ ബാലമുരളി , രമേഷ് പിഷാരടി , ആനന്ദ് ടിവി എം.ഡി ശ്രീകുമാർ എന്നിവർ ചേർന്ന് ആദരിച്ചു.

Anand Film Awards Season 4
Anand Film Awards Season 4

വിജയികള്‍

2021-ലെ മികച്ച നടനായി ടോവിനോ തോമസിനെയും 2022 – ലെ മികച്ചനടനായി കുഞ്ചാക്കോ ബോബനെയും മികച്ചനടിയായി മഞ്ജു വാരിയരെയും മികച്ച സിനിമയായി റോഷാക്കും തെരഞ്ഞെടുത്തു.കൂടാതെ ഔട്‍സ്റ്റന്റിങ് പെർഫോർമർ ഓഫ് ദി ഇയർ സൂരാജ് വെഞ്ഞാറമൂട് , വെർസറ്റൈൽ ആക്ടർ ജോജു ജോർജ് , സ്വഭാവനടൻ രമേശ് പിഷാരടി , സ്വഭാവനടി സാസ്‌തിക , ഹാസ്യനടൻ അസീസ് , സംവിധയകൻ വിനീത് ശ്രീനിവാസൻ , ഗായകൻ ഹരിശങ്കർ , ബേസ്ഡ് ഹെൽത്ത്കെയർ എൻട്രപെനെർ ഓഫ് ദി ഇയർ തേമ്പലത്ത് രാമചന്ദ്രൻ എന്നിവർക്ക് പുരസ്സരങ്ങൾ സമ്മാനിച്ചു.വേദിയിൽ വച്ച് ദേശീയപുരസ്‌കാരം നേടിയ അപർണ ബലമുരളിയെ ആദരിച്ചു .

ആനന്ദ് ടിവി ഫിലിം അവാർഡ്‌സ് 2023 വിത്ത് മമ്മുക്ക
ആനന്ദ് ടിവി ഫിലിം അവാർഡ്‌സ് 2023 വിത്ത് മമ്മുക്ക

ആനന്ദ് ടിവി ഫിലിം അവാർഡ്‌സ്

സാനിയ അയ്യപ്പൻ , സാസ്‌തിക , ആര്യ , രഞ്ജിനി തുടങ്ങിയവർ അവതരിപ്പിച്ച ഡാൻസും സൂരാജ് വെഞ്ഞാറമൂട് , അസീസ് , ലാൽബാബു , ലക്ഷ്മിപ്രിയ , ആര്യ തുടങ്ങിയവർ അണിനിരന്ന കോമഡി സ്കിറ്റും , വിനീത് ശ്രീനിവാസൻ , ഹരിശങ്കർ , അപർണ ബാലമുരളി എന്നിവരുടെ സംഗീതവിരുന്നും അവാർഡ് നിശയുടെ പ്രധാന ആകർഷണങ്ങളായിരുന്നു .

ആനന്ദ് ടിവി ഫിലിം അവാർഡ്‌സ് 2023 വിത്ത് മമ്മുക്ക ” ഏഷ്യാനെറ്റിൽ ആഗസ്റ്റ് 6 ഞാറാഴ്ച വൈകുന്നേരം 7 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു.

ഗാലറി

ആനന്ദ് ടിവി ഫിലിം അവാർഡ്‌സ് 2023 വിത്ത് മമ്മുക്ക - ഏഷ്യാനെറ്റിൽ ആഗസ്റ്റ് 6 ഞാറാഴ്ച വൈകുന്നേരം 7 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു 1
Anand Film Awards – Mammootty and Manju Warrier
Anand Film Awards - Mammootty
Anand Film Awards – Mammootty and Manju Warrier
Anand Film Awards - Manju Varrier
Anand Film Awards – Manju Varrier
Anand Film Awards - Tovino Thomas
Anand Film Awards – Tovino Thomas

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment