ഏഷ്യാനെറ്റ് ടെലിവിഷൻ അവാര്‍ഡ്സ് 2022 – ഒക്ടോബര്‍15 , 16 തീയതികളിൽ വൈകുന്നേരം 7 മണി മുതൽ സംപ്രേക്ഷണം ചെയുന്നു

ഒക്ടോബര്‍15 , 16 തീയതികളിൽ വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റ് ടെലിവിഷൻ അവാര്‍ഡ്സ് 2022

ഏഷ്യാനെറ്റ് ടെലിവിഷൻ അവാര്‍ഡ്സ് 2022
Suraj Venjaramoodu

ജനപ്രിയ സീരിയലുകള്‍ക്കുള്ള പുരസ്ക്കാരങ്ങളുമായി ഏഷ്യാനെറ്റ് ടെലിവിഷൻ അവാര്‍ഡ്സ് 2022 എറണാകുളം , അങ്കമാലി ആഡ് ലക്സ് കൺവെൻഷൻ സെന്‍ററിൽ വച്ച് സംഘടിപ്പിച്ചു.

ഈ വേദിയിൽവച്ച് ഇന്ത്യ ഒട്ടാകെ തരംഗമായിമാറിയ ചലച്ചിത്രം ” വിക്ര” ത്തിന്റെ 100-ആം ദിനാഘോഷത്തിന്റെ ഭാഗമായി മലയാളസിനിമയും ഏഷ്യാനെറ്റും ചേർന്ന് ഉലകനായകൻ കമൽ ഹസ്സനെ ആദരിച്ചു. ഇതിന്റെ ഭാഗമായി 30 മിനിറ്റോളം ദൈർഘ്യത്തിൽ അവതരിപ്പിച്ച വിക്രം സെഗ്‌മെന്റും 60 -തിൽ അധികം കലാകാരണകർക്കൊപ്പം ബിഗ് ബോസ്സ് ഫെയിം റംസാൻ അവതരിപ്പിച്ച ഡാൻസും പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും .

വിജയികള്‍

Kamal Hassan at Asianet Television Awards 2022
Kamal Hassan at Asianet Television Awards 2022

പ്രമുഖ താരങ്ങളായ ജയസൂര്യ , മുകേഷ് , സൂരജ് വെഞ്ഞാറമൂട് , നിഖില വിമൽ , ലക്ഷ്മി ഗോപാലസ്വാമി , രമേശ് പിഷാരടി , ഹരീഷ് കണാരൻ , ധർമജൻ , നാദിര്‍ഷ, സുധീര്‍ കരമന, വിജയ് ബാബു, ടിനി ടോം, നിത പിള്ള , നരേൻ , സിജു വിൽ‌സൺ , മണികണ്ഠൻ ആചാരി , ഇടവേള ബാബു , ഡയറക്ടർ രഞ്ജിത്ത് ശങ്കർ , തെസ്നി ഖാൻ , പാരീസ് ലക്ഷ്മി , ജനപ്രിയ പരന്പരകളിലെ താരങ്ങള്‍ തുടങ്ങി നിരവധിപേർ ഏഷ്യാനെറ്റ് ടെലിവിഷൻ അവാര്‍ഡ്സ് 2022 സദസ്സിന് മിഴിവേകി.

ടെലിവിഷൻ പുരസ്ക്കാരങ്ങളുടെ പ്രഖ്യാപനത്തിനും വിതരണത്തിനും പുറമെ ചലച്ചിത്രരംഗത്ത് 20 വര്ഷം പൂർത്തിയാക്കിയ ജയസൂര്യയെ ഈ വേദിയിൽ വച്ച് കമൽ ഹസ്സൻ ആദരിച്ചു. ബഹുമുഖപ്രതിഭയ്ക്കുള്ള പുരസ്ക്കാരം സൂരാജ് വെഞ്ഞാറമൂട് ഏറ്റുവാങ്ങി. ജനപ്രിയ താരം രാജേഷ് ഹെബ്ബാറും ബിഗ് ബോസ്സ് / കോമഡി സ്റ്റാർ ഫെയിം അഖിലും ചേര്‍ന്നൊരുക്കിയ കിച്ചൺ ഡാന്‍സ് ഈ ഷോയുടെ പ്രത്യേക ആകര്‍ഷണമാണ്. കൂടാതെ അനു സിതാര , ദുര്ഗ കൃഷ്ണൻ , ജനപ്രിയ ടെലിവിഷന്‍ താരങ്ങൾ തുടങ്ങിയവരുടെ നൃത്തവിസ്മയങ്ങളും കോമഡി സ്കിറ്റുകളും , കണ്ടമ്പററി ഡാൻസുകളും സദസ്സിനെ ഇളക്കി മറിച്ചു.

Vikram Movie Celebrations
Vikram Movie Celebrations

ഈ അവാർഡ് നിശ ഏഷ്യാനെറ്റിൽ ഒക്ടോബര് 15 , 16 തീയതികളിൽ ( ശനി , ഞായർ ) വൈകുന്നേരം 7 മണി മുതൽ സംപ്രേക്ഷണം ചെയുന്നു .

Leave a Comment