ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – അടി മോനേ ബസര്‍ സീസണ്‍ 2 – ഓഡിഷന്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 Mayഏഷ്യാനെറ്റ്‌

ഏഷ്യാനെറ്റ് ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – അടി മോനേ ബസറില്‍ പങ്കെടുക്കാന്‍ അവസരം

ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് - അടി മോനേ ബസര്‍ സീസണ്‍ 2
Fastest Family First Adi Mone Buzzer Season 2

സൂപ്പര്‍ ഹിറ്റ് ഫാമിലി ഷോ ‘ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – അടി മോനേ ബസര്‍’ 6 വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യാനെറ്റില്‍ വീണ്ടുമെത്തുന്നു. ഉടന്‍ ആരംഭിക്കുന്ന ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – അടി മോനേ ബസര്‍ സീസണ്‍ 2 ല്‍ മലയാളികളുടെ പ്രിയങ്കരനായ ചലചിത്ര താരം ഹോസ്റ്റ് വേഷത്തിലെത്തും. അളവറ്റ അറിവിന്റെയും അണ്‍ലിമിറ്റഡ് ആഘോഷങ്ങളുടെയും ഈ വേദിയില്‍ കുടുംബങ്ങള്‍ക്ക് ഒരുമിച്ച് പങ്കെടുത്ത് ക്യാഷ്‌പ്രൈസുകള്‍ നേടാം.

ചോദ്യങ്ങള്‍

8-12 വയസിനിടെ പ്രായമുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. പങ്കെടുക്കുന്നതിനായി ഏഷ്യാനെറ്റ് ചാനലിലോ സോഷ്യല്‍ മീഡിയ പേജുകളിലോ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങള്‍ക്ക് FFF CORRECT OPTION KID AGE PINCODE GENDER (M/F) എന്ന ഫോര്‍മാറ്റില്‍ ഉത്തരമെഴുതി 5757520 എന്ന നമ്പറിലേക്ക് SMS ചെയ്യൂ. ശരിയുത്തരം അയക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഫാമിലിക്ക് പ്രോഗ്രാമിലേക്ക് യോഗ്യത നേടാം.

Adi Mone Buzzer Season 2
Adi Mone Buzzer Season 2

പളുങ്ക് , തൂവൽസ്പർശം , പാടാത്ത പൈങ്കിളി , ദയ: ചെന്തീയിൽ ചാലിച്ച കുങ്കുമപ്പൊട്ട് , സസ്നേഹം , സാന്ത്വനം , അമ്മയറിയാതെ , കുടുംബവിളക്ക് , മൗനരാഗം , കൂടെവിടെ , കേരള കിച്ചൺ , കോമഡി സ്റ്റാർസ് സീസൺ 3 , മലയാളം ബിഗ് ബോസ് സീസണ്‍ 4 , ബിഗ് ബോസ് പ്ലസ് സീസണ്‍ 4 എന്നിവയാണ് ഏഷ്യാനെറ്റ്‌ ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍. മുറ്റത്തെ മുല്ല, ഗീതാ ഗോവിന്ദം, നമ്മള്‍ എന്നിവ ഇനി ആരംഭിക്കാന്‍ പോകുന്ന ഏഷ്യാനെറ്റ്‌ സീരിയലുകളാണ് .

ഏഷ്യാനെറ്റ്‌ സീരിയലുകളുടെ സംപ്രേക്ഷണ സമയം
ഏഷ്യാനെറ്റ്‌ സീരിയലുകളുടെ സംപ്രേക്ഷണ സമയം

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *