റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രമായ” തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി ” ട്രെയിലർ
ദേശീയ പുരസ്കാര ജേതാവായ സജിൻ ബാബു സംവിധാനം ചെയ്യുന്ന ‘തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി‘ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ‘ബിരിയാണി’ എന്ന ഏറെ ശ്രദ്ധേയമായ ചിത്രത്തിന് ശേഷം സജിൻ ബാബു ഒരുക്കുന്ന ഈ ചിത്രത്തിൽ റിമാ കല്ലിങ്കൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കേരളത്തിലെ മാഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീവിശ്വാസങ്ങളും, ഐതിഹ്യവും യാഥാർഥ്യവും തമ്മിലുള്ള അതിർത്തികളും അതിലൂടെ മനുഷ്യജീവിതത്തെ ബാധിക്കുന്ന അനുഭവങ്ങളും ആഴത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് “തിയേറ്റർ”. അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പ്, ഫിലിപ്പ് സക്കറിയ … Read more