കസിൻസ് & കല്യാണം വെബ് സീരീസ് വരുന്നു ജിയോഹോട്ട്സ്റ്റാറിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്28 Novemberഓടിടി റിലീസ്
Cousins and Kalyanam
Cousins and Kalyanam

പ്രേക്ഷകരെ ചിരിപ്പിക്കാൻ മലയാളത്തിൽ നിന്ന് മറ്റൊരു റോ-കോം വെബ് സീരീസ് കൂടി എത്തുന്നു. കസിൻസ് & കല്യാണം എന്ന ഈ വെബ് സീരീസ് ജിയോ ഹോട്ട്സ്റ്റാറിൽ സ്‌ട്രീമിംഗ്‌ ആരംഭിക്കുന്നു. അൻപതിൽപ്പരം എപ്പിസോഡുകൾ ഉള്ള മലയാളത്തിലെ ആദ്യത്തെ ലോങ്ങ് ഫോം വെബ് സീരീസാണ് കസിൻസ് & കല്യാണം. IN10 Media – സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ സീരീസിന്റെ writer and creator പ്രവീൺ ബാലകൃഷ്ണനാണ്. വിഷ്ണു ചന്ദ്രൻ സംവിധാനം നിർവ്വഹിച്ചിരിക്കുന്നു ഈ സീരീസിന്റെ പ്രൊഡക്ഷൻ കോഡിനേറ്റർ അനൂപ് ചന്ദ്രശേഖറാണ്.

ഒരു അഡാർ ലവ് എന്ന ചിത്രത്തിന് ശേഷം പ്രിയ പ്രകാശ് വാര്യരും റോഷൻ അബ്ദുൽ റഹൂഫും ഒരുമിക്കുന്ന ഈ സീരീസിൽ ജുനൈസ്, നന്ദന വർമ്മ , സുബിൻ ടാർസൻ, സാനിയ ഫാത്തിമ, നന്ദ ജയദേവ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

25 വർഷങ്ങളിൽ 7 കല്യാണങ്ങൾ കൂടുന്ന 6 കസിൻസിൻറെ രസകരമായ കഥയാണ് ഈ സീരീസ് പറയുന്നത്. സൗഹൃദത്തിന്റെയും, ബന്ധങ്ങളുടെയും കഥ ചെറിയ ട്വിസ്റ്റുകളോടെ അവതരിപ്പിച്ചിരിക്കുന്ന ഈ സീരീസ് പ്രേക്ഷകർക്ക് ഒരു സർപ്രൈസായിരിക്കും.

ഈ സീരീസിന്റെ ദൃശ്യങ്ങൾ പകർത്തിയത് നൗഷാദ് ഷെരീഫും എഡിറ്റിങ് സൂരജ് ഈ എസ് -മാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി എന്നീ ഏഴ് ഭാഷകളിൽ കസിൻസ് & കല്യാണം സ്ട്രീം ചെയ്യും.

Cousins & Kalyanam Web Series
Cousins & Kalyanam Web Series

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *