തെനാലി രാമൻ കഥകൾ സീ കേരളം സീരിയല്‍ ഏപ്രില്‍ 6 മുതല്‍ ആരംഭിക്കുന്നു

തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം 6 മണിക്ക് തെനാലി രാമൻ കഥകൾ സീരിയല്‍ സീ കേരളം ചാനലില്‍

തെനാലി രാമൻ കഥകൾ
thenali raman kadhakal zee keralam channel

സീ കേരളം പുതുതായി അവതരിപ്പിക്കുന്ന ഡബ്ബിംഗ് സീരിയലാണ് തെനാലി രാമന്‍ കഥകള്‍, സോണി സബ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഹിന്ദി പരമ്പരയുടെ മലയാളം മൊഴിമാറ്റമാണിത്. കൊറോണ വൈറസ് ബാധ ടെലിവിഷന്‍ മേഘലയില്‍ സാരമായി ബാധിച്ചു, അടുത്ത വാരത്തോട് കൂടി സീരിയലുകള്‍ സംപ്രേക്ഷണം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ് പ്രമുഖ ചാനലുകള്‍. പഴയ സീരിയലുകളുടെ പുനസംപ്രേക്ഷണം, മൊഴിമാറ്റം ചെയ്ത പരിപാടികള്‍, കൂടുതല്‍ സിനിമകള്‍ ഇവയാകും ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ചാനലുകള്‍ ആസൂത്രണം ചെയ്യുക.

സീ5 ആപ്പില്‍ ലഭ്യമാവില്ല

കൃഷ്ണ ഭരദ്വാജ് തെനാലി രാമന്‍ , മാനവ് ഗോഹിൽ – കൃഷ്ണദേവരായ രാജാവ്, പങ്കജ് ബെറി – തതാചാര്യ, ശക്തി ആനന്ദ് – ബാലകുമാരൻ രാജാവ്, വിശ്വജിത് പ്രധാൻ – മഹാമത്യേ കൈകല, നീത ഷെട്ടി – സുലക്ഷണ ദേവി എന്നിവരാണ്‌ തെനാലി രാമൻ കഥകൾ സീരിയല്‍ അഭിനേതാക്കള്‍. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പുതിയ പരിപാടിയാണ് മലബാറി കഫേ, തിങ്കൾ മുതൽ വെള്ളി വരെ വൈകീട്ട് 6:30 ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു.

pookkalam varavayi today episode online
pookkalam varavayi today episode online

തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം 6 മണിയുടെ സ്ലോട്ടില്‍ ആണ് തെനാലി രാമന്‍ മലയാളം സീരിയല്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. സിന്ധൂരം, കബനി സീരിയലുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുന്നു, സത്യ എന്ന പെണ്‍കുട്ടി 8 മണിയിലേക്ക് പുനക്രമീകരിച്ചു. പൂക്കാലം വരവായി 8.30, സുമംഗലി ഭവ 9.00 എന്നിങ്ങനെ മറ്റു സീ കേരളം പരമ്പരകളും സംപ്രേക്ഷണ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

Malayalam dubbed version of Sony Sab TV’s Tenali Rama launching on zee keralam channel on 6th April, it’s scheduled to telecast every monday to friday at 6.00 P.M.

Zee Keralam to air popular web series Malabar Café
Zee Keralam to air popular web series Malabar Café

Leave a Comment