കുടുംബശ്രീ ശാരദ മഹാ എപ്പിസോഡ് – ഞായറാഴ്ച, 26 ജൂണ്‍ ഏഴ് മണിക്ക്

ശാരദയ്ക്ക് പിന്തുണയുമായി കുടുംബശ്രീ സുഹൃത്തുക്കളും രവിചന്ദ്രവർമ്മനും

കുടുംബശ്രീ ശാരദ മഹാ എപ്പിസോഡ്
Kudumbasree Sarada Mega Episode

സംപ്രേക്ഷണം തുടങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ് സീ കേരളം ചാനലിന്റെ കുടുംബ ശ്രീ ശാരദ . ഏതൊരു പ്രതിസന്ധിയും തരണം ചെയ്തു തന്റെ മക്കൾക്കായി ജീവിക്കുന്ന ശാരദ എന്ന അമ്മയുടെ കഥ പറയുന്ന സീരിയൽ ഇതിനോടകം തന്നെ സംസാര വിഷയമാണ്.ഇപ്പോഴിതാ കഥയിൽ മറ്റൊരു വഴിത്തിരിവ്. ശത്രൂക്കളുടെ ചതികൾ കൊണ്ട് നഷ്ടത്തിലായിരിക്കുന്ന കുടുംബ ശ്രീ ഹോട്ടൽ തിരിച്ചു പിടിക്കാനുള്ള പുതിയൊരു വഴിയുമായി ശക്തയായി തിരിച്ചു വരികയാണ് ശാരദ.

ദൃഡനിശ്ചയവുമായി നേരിന്റെ വഴിയേ ഒരമ്മ വരുന്നു നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്. ഭാഗ്യലക്ഷ്മി ജൂൺ 27 മുതൽ ആരംഭിക്കുന്നു സീ കേരളം ചാനലിൽ

കുടുംബശ്രീ ശാരദ മെഗാ എപ്പിസോഡ്

കുടുംബ ശ്രീ പ്രവർത്തകരുടെ സഹായത്തോടെ ഹോട്ടലിൽ ഒരു ഭക്ഷ്യമേള സംഘടിപ്പിക്കുകയാണ് ശാരദ, ഈ വേദിയിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട രവി ചന്ദ്ര വർമ്മനും എത്തുന്നു. ശാരദയുടെ ശ്രമം വിജയിക്കുമോ? അതോ ശത്രുക്കൾ വീണ്ടും ശക്തരായി തിരിച്ചടിക്കുമോ? കാത്തിരുന്നു കാണാം ഈ ഞായറാഴ്ച ഏഴ് മണിക്ക് രണ്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന മഹാ എപ്പിസോഡ്.

ശാരദ എന്ന ശക്തമായ കഥാപാത്രമായി സീരിയലിൽ വേഷമിടുന്നത് പ്രശസ്ത നടി ശ്രീലക്ഷ്മിയാണ്. കൂടാതെ മെർഷീന നീനു, പ്രബിൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.

Zee Keralam Serial Bhagya Lakshmi
Zee Keralam Serial Bhagya Lakshmi

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment