കാവൽ മലയാളം സിനിമയുടെ സാറ്റലൈറ്റ് റൈറ്റ്സ് സ്വന്തമാക്കി ഏഷ്യാനെറ്റ്‌

സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ സിനിമ കാവൽ , സംപ്രേക്ഷണ അവകാശം ഏഷ്യാനെറ്റ്‌ കരസ്ഥമാക്കി

കാവൽ
Kaaval Movie Satellite Rights

നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിച്ച് സുരേഷ് ഗോപി നായകനാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം കാവല്‍ ടെലിവിഷന്‍ സംപ്രേക്ഷണ അവകാശം ഏഷ്യാനെറ്റ്‌ നേടി. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിതീകരണം നിര്‍മ്മാതാക്കളായ ഗുഡ്‌വിൽ എൻറ്റർടൈൻമെൻറ്റ് പങ്കുവെച്ചു. റേച്ചൽ ഡേവിഡ് , രൺജി പണിക്കർ, മുത്തുമണി , ഐ.എം. വിജയൻ , ശങ്കർ രാമകൃഷ്ണൻ , അലൻസിയർ ലേ ലോപ്പസ് എന്നിവരാണ്‌ ചിത്രത്തിലെ മറ്റഭിനേതാക്കള്‍. സുരേഷ് ഗോപി ഈ ചിത്രത്തില്‍ തമ്പാൻ എന്ന വേഷമാണ് കൈകാര്യം ചെയ്യുന്നത്.

ഏഷ്യാനെറ്റ്‌ സാറ്റലൈറ്റ് റൈറ്റ്സ്

മുന്‍നിര ചാനലായ ഏഷ്യാനെറ്റ്‌ നിരവധി ചിത്രങ്ങളുടെ സംപ്രേക്ഷ അവകാശം സ്വന്തമാക്കിയിട്ടുണ്ട്. മരക്കാർ അറബിക്കടലിന്റെ സിംഹം , മാലിക്ക് , ദൃശ്യം 2 , ദി പ്രീസ്റ്റ് , വണ്‍, നിഴല്‍ എന്നിവ അതില്‍ ചിലതാണ്. നിരവധി പുതിയ സിനിമകള്‍ ഏഷ്യാനെറ്റ്‌ ഇതിനോടകം പ്രീമിയര്‍ ചെയ്തു കഴിഞ്ഞു. കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ നിഥിൻ രൺജി പണിക്കർ , പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും അഭിനേതാവുമായ രൺജി പണിക്കരിന്റെ മകനാണ്. ജോബി ജോർജ് , ഗുഡ്‌വിൽ എൻറ്റർടൈൻമെൻറ്റ് ന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന കാവൽ തീയേറ്ററില്‍ റിലീസ് ചെയ്യുവാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

asianet channel latest programs
Asianet Movie Rights

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *