മ്യാവൂ – വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ, മാർച്ച് 6 വൈകുന്നേരം 4.30 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Marchഏഷ്യാനെറ്റ്‌

മലയാളചലച്ചിത്രം മ്യാവൂ പ്രീമിയർ

മ്യാവൂ - വേൾഡ് ടെലിവിഷൻ പ്രീമിയർ
Meow Malayalam Movie Premier on Asianet

കുടുംബബന്ധങ്ങളുടെ കഥപറയുന്ന ചിത്രം മ്യാവൂ ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ജീവിതപ്രാരാബ്ധങ്ങൾ കൊണ്ട് നട്ടം തിരിയുന്ന, സംഘർഷങ്ങളിൽ ചിലപ്പോൾ ആടിയുലയുന്ന സമാധാനം പലപ്പോഴും ഒരു മരുപ്പച്ച മാത്രമായി പോവുന്ന ദസ്തകീർ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് മ്യാവു ന്റെ കഥ വികസിക്കുന്നത്. അൽപ്പം ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇഷ്ടം കവർന്നും പ്രേക്ഷകരുടെ ഹൃദയം കവരും.

ലാല്‍ജോസിനുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതിയ മ്യാവൂ വിൽ സൗബിൻ ഷാഹിർ , മമ്ത മോഹൻദാസ് , സലിം കുമാർ , ഹരിശ്രീ യുസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന, കുടുംബചിത്രങ്ങളുടെ എല്ലാ ചേരുവകളും ഉൾപ്പെടുത്തിയ ഈ ചിത്രത്തിന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ മാർച്ച് 6 ഞാറാഴ്ച വൈകുന്നേരം 4.30 ന് സംപ്രേക്ഷണം ചെയ്യുന്നു .

ഏഷ്യാനെറ്റ്‌ ഷെഡ്യൂള്‍

06:00 A:M – ചിരിക്കും തളിക
07:00 A:M – കോമഡി സ്റ്റാര്‍സ് സീസൺ 3
07:30 A:M – കിസ്സാന്‍ കൃഷിദീപം
08:00 A:M – കേരള കിച്ചണ്‍
08:30 A:M – സൂപ്പർ ചലഞ്ച് ഇവന്റ്
11:30 A:M – കേരള കിച്ചണ്‍
12:00 P:M – കോമഡി സ്റ്റാർസ്: സീസൺ 3
01:30 P:M – മലയാളം ഫീച്ചർ ഫിലിം – അറബീം ഒട്ടകോം പി. മാധവൻ നായരും അഥവാ ഒരു മരുഭൂമിക്കഥ
04:30 P:M – മ്യാവൂ
07:30 P:M – സ്റ്റാർ സിംഗർ: സീസൺ 8
09:00 P:M – കോമഡി സ്റ്റാർസ്: സീസൺ 3
10:30 P:M – മലയാളം ഫീച്ചർ ഫിലിം – പാപ്പി അപ്പച്ചാ

Asianet Channel Latest Programs
Asianet Channel Latest Programs

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *