ലളിതം സുന്ദരം മലയാളം സിനിമ മാർച്ച് 18 മുതൽ ഡിസ്നി + ഹോട്ട് സ്റ്റാറിൽ

മഞ്ജു വാര്യരും ബിജുമേനോനും 20 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ലളിതം സുന്ദരം മാർച്ച് 18 മുതൽ ഡിസ്നി + ഹോട്ട് സ്റ്റാറിൽ

ലളിതം സുന്ദരം
Lalitham Sundaram Movie OTT

മധു വാര്യര്‍ സംവിധാനം ചെയ്ത് ബിജു മേനോനും മഞ്ജു വാര്യരും മുഖ്യവേഷം കൈകാര്യം ചെയ്യു ലളിതം സുന്ദരം മാര്‍ച്ച് 18 മുതല്‍ ഡിസ്‌നി+ഹോട്സ്റ്റാറിലൂടെ പ്രേക്ഷകരിലെത്തുന്നു. കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പം നര്‍മത്തിന്‍റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ മാര്‍ച്ച് 7ന് പുറത്തിറങ്ങി. മുഖ്യതാരങ്ങള്‍ക്ക് പുറമെ അനു മോഹന്‍, സൈജു കുറുപ്പ്, ദീപ്തി സതി, സറീന വഹാബ്, രഘുനാഥ് പലേരി തുടങ്ങി മികച്ച താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുത്. മഞ്ജു വാര്യരുടെ നിര്‍മ്മാണ സംരഭമായ മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് കേരളത്തിലെ പ്രമുഖ ബാനറായ സെഞ്ച്വറി ഫിലിംസുമായി ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുത്.

അഭിനേതാക്കള്‍

മഞ്ജുവിന്‍റെ സഹോദരന്‍ മധു വാര്യര്‍ ആദ്യമായി സംവിധായകന്‍റെ കുപ്പായമണിയുന്ന ഈ സിനിമയുടെ സാങ്കേതിക വിഭാഗത്തില്‍ മലയാള സിനിമയിലെ പ്രമുഖ ടെക്‌നീഷ്യന്‍സ് അണിനിരക്കുന്നു. പ്രമോദ് മോഹന്‍ രചിച്ച് ലിജോ പോള്‍ എഡിറ്റ് ചെയ്ത ഈ ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ബിജിബാലാണ്. പി സുകുമാര്‍, ഗൗതം ശങ്കര്‍ എിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രശ്‌നഭരിതമായ ഒരു കുടുംബജീവിതം രസകരമായി അവതരിപ്പിക്കുകയാണ് ലളിതം സുന്ദരം.

അയ്യപ്പനും കോശിയും, ആര്‍ക്കറിയാം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുടുംബസദസ്സുകള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നടന്‍ ബിജുമേനോന്‍ പറഞ്ഞു. ചിത്രത്തിന്‍റെ പ്രമേയവും അവതരണരീതിയുമാണ് തന്നെ ഏറ്റവും ആകര്‍ഷിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

മലയാളം ഓ.റ്റി.റ്റി റിലീസുകള്‍

ബിജു മേനോനുമായി 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു കുടുംബ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കാനായതിന്‍റെ ആവേശത്തിലാണ് മഞ്ജു വാര്യര്‍. മലയാളത്തില്‍ നൂറിലധികം സിനിമകള്‍ നിര്‍മ്മിച്ച സെഞ്ച്വറി ഫിലിംസുമായി സഹകരിച്ച് ഈ നിര്‍മ്മാണ സംരംഭം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിന്‍റെ ആഹ്ളാദവും മഞ്ജു പങ്കുവെച്ചു. പേര് പോലെതന്നെ ലളിതവും സുന്ദരവുമായ ഒരു കഥ പ്രേക്ഷകര്‍ക്ക് ആസ്വാദ്യമാകുംവിധം അവതരിപ്പിച്ചിരിക്കുകയാണഎന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ മധു വാര്യര്‍ പറഞ്ഞു. കുടുംബബന്ധങ്ങളുടെ ദൃഢത വ്യക്തമാക്കുന്ന ഈ സിനിമ തന്‍റെ ആദ്യ ചിത്രം എന്ന നിലയില്‍ ഏറെ ആത്മവിശ്വാസം നല്‍കിന്ന് മധു കൂട്ടിച്ചേര്‍ത്തു.

Disney+ Hotstar
Disney+ Hotstar

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *