ഹലാൽ ലൗ സ്റ്റോറി ആമസോൺ പ്രൈം വീഡിയോയില്‍ നേരിട്ട് റിലീസ് ചെയ്യുന്നു

ആമസോൺ പ്രൈം വീഡിയോയിലെ ഹലാൽ ലൗ സ്റ്റോറിയുടെ ആദ്യ ദിവസം, ആദ്യ സ്ട്രീം

New OTT Release Movies Malayalam
Halal Love Story Release

സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത, മലയാളം കോമഡി ഡ്രാമ നിർമ്മിക്കപ്പെട്ടത് പപ്പായ ഫിലിമിന്റെ ബാനറിന് കീഴിലാണ്. ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്തു, ജോജു ജോർജ്, സൗബിൻ ഷാഹിർ, ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.ഇന്ത്യയിലും മറ്റു 200 ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമുള്ള പ്രൈം അംഗങ്ങൾക്ക്,  ഒക്ടോബർ 15 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ ഹലാൽ ലൗ സ്റ്റോറി സ്ട്രീം ചെയ്യാൻ കഴിയും.

അദിതി റാവു ഹൈദാരിയും ജയസൂര്യയും നായകരായ സൂഫിയും സുജാതയം, ഫഹദ് ഫാസിലിന്റെ സി.യു.സൂൺ തുടങ്ങിയവയുടെ വിജയകരമായ റിലീസിന് ശേഷം മലയാളം ഫാമിലി കോമഡി ഡ്രാമയായ ഹലാൽ ലൗ സ്റ്റോറിയുടെ ഡൈറക്ട് സർവീസ് ലോകപ്രദർശനം ആമസോൺ പ്രൈം വീഡിയോ ഇന്ന് അനൗൺസ് ചെയ്തു. സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് പപ്പായ ഫിലിംസ് എന്ന ബാനറിനു കീഴിൽ ആഷിക് അബു, ഹർഷദ് അലി, ജെസ്ന ആഷിം എന്നിവർ ചേർന്നാണ്.

ഡിജിറ്റല്‍ റിലീസ്

മലയാള സൂപ്പർതാരം ഇന്ദ്രജിത്ത് സുകുമാരൻ നായകനാകുന്ന ലഘുവായ ഫാമിലി എന്റർടെയ്‌നറിൽ പ്രശസ്ത നടരായ പാർവതി തിരുവോത്തു, ജോജു ജോർജ്, സൗബിൻ ഷാഹിർ, ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചലച്ചിത്രനിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും മതപരമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും തത്ഫലമായി കുഴപ്പങ്ങൾക്കും ആശയക്കുഴപ്പത്തിനും കാരണമാകേണ്ടിവരികയും ചെയ്യുന്ന ഒരു സിനിമ സൃഷ്ടിക്കാൻ ഒത്തുചേരുന്ന ഒരു കൂട്ടം വികാരാധീനരായ ചലച്ചിത്ര പ്രവർത്തകരെ പിന്തുടരുന്ന ശീർഷകമാണ് ഹലാൽ ലവ് സ്റ്റോറി. ഇന്ത്യയിലും മറ്റു 200 ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമുള്ള പ്രൈം അംഗങ്ങൾക്ക്, ഒക്ടോബർ 15 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം സ്ട്രീം ചെയ്യാൻ കഴിയും.

സംഗ്രഹം

വളരെയധികം ആചാരനിഷ്ഠയുള്ള കുടുംബത്തിൽ നിന്നുള്ള അവിവാഹിതനായ തൗഫീക്ക് ചലച്ചിത്ര നിർമ്മാണത്തിൽ അതീവ തൽപരനാണ്. സജീവ പ്രവർത്തകനായ അദ്ദേഹം തന്റെ സിനിമാ സ്വപ്നങ്ങൾ നിരാകരിക്കപ്പെട്ട കേരളത്തിലെ ജനപ്രിയ ഇസ്ലാമിക് ഓർഗനൈസേഷനുകളിലൊന്നിൽ പ്രധാന പങ്കുവഹിക്കുന്നു. തന്റെ സംഘടനയുടെ സാംസ്കാരിക വിഭാഗത്തിന്റെ ഒരു സംരംഭമായി ഒരു സിനിമ നിർമ്മിക്കുക എന്ന ആശയവുമായി റഹീമും ഷെരീഫും അദ്ദേഹത്തെ സമീപിച്ചു. ജനപ്രിയ അസോസിയേറ്റ് ഡയറക്ടറായ സിരാജിനെ സംവിധായ പട്ടം ഏൽക്കാൻ വേണ്ടി അവർ ഉടൻ തന്നെ സമീപിക്കും.

OTT Release Date Of Pavi Caretaker Movie
OTT Release Date Of Pavi Caretaker Movie

(ഹലാൽ – ഇസ്‌ലാമിക വിശ്വാസപ്രകാരം “നിയമാനുസൃതം” അല്ലെങ്കിൽ “ചെയ്യാൻ അനുവദിച്ചിരിക്കുന്നത്”) എന്നർഥമുള്ള ഖുറാൻ പദമായ ഹലാൽ നിലനിർത്തുക എന്നതാണ് ക്രൂവിനുള്ള ഏറ്റവും വലിയ വെല്ലുവിളി. ചലച്ചിത്രനിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും മതപരമായ മാർഗ്ഗനിർദ്ദേശങ്ങൾ ക്രൂ പാലിക്കുമ്പോൾ വലിയ ആശയക്കുഴപ്പങ്ങൾ സംഭവിക്കുന്നു. ആചാരനിഷ്ഠാരഹിതനായ സിറാജ് (ചലച്ചിത്ര സംവിധായകൻ) ഈ പ്രോജക്റ്റുമായി മുന്നോട്ട് പോകാൻ പാടുപെടുന്നു.

ആമസോൺ പ്രൈം വീഡിയോ

ഏറ്റവും പുതിയതും എക്സ്ക്ലൂസീവുമായ മൂവികൾ, ടിവി ഷോകൾ, സ്റ്റാൻഡ്-അപ്പ് കോമഡി, ആമസോൺ ഒറിജിനലുകൾ, ആമസോൺ പ്രൈം മ്യൂസിക്കിലൂടെ പരസ്യരഹിത മ്യൂസിക് ശ്രവിക്കൽ തുടങ്ങിയവകളുടെ അവിശ്വസനീയ മൂല്യം പരിധികളില്ലാതെ ആസ്വദിക്കാൻ ആമസോൺ പ്രൈം നിങ്ങൾക്കായി സമർപ്പിക്കുന്നു, കൂടാതെ ഇന്ത്യയിലെ ഏറ്റവും വലിയ ഉൽപ്പന്ന സെലക്ഷനുകളുടെ അതിവേഗ സൗജന്യ ഡെലിവറി, മുന്തിയ ഡീലുകളിലേക്ക് നേരത്തെ തന്നെ പ്രവേശനം, പ്രൈം റീഡിംഗിൽ പരിധിയില്ലാത്ത വായന, പ്രൈം ഗെയിമിംഗിൽ മൊബൈൽ ഗെയിമിംഗ് കണ്ടന്റ് തുടങ്ങിയവ പ്രതിമാസം 129 രൂപ നിരക്കിൽ നിങ്ങൾക്ക് ലഭിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

2 thoughts on “ഹലാൽ ലൗ സ്റ്റോറി ആമസോൺ പ്രൈം വീഡിയോയില്‍ നേരിട്ട് റിലീസ് ചെയ്യുന്നു”

Leave a Comment