ആണും പെണ്ണും സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – 27 ജൂൺ 7:00 P.M

ഏഷ്യാനെറ്റ്‌ പ്രീമിയര്‍ സിനിമ – ആണും പെണ്ണും

ആണും പെണ്ണും
Movie Premier Aanum Pennum Asianet

പെണ്ണിന്റെ മൂന്നു മുഖങ്ങൾ ഒറ്റ സിനിമയിൽ മൂന്നു കഥകളിലായി ആവിഷ്കരിച്ചിരിക്കുന്ന അന്തോളജി മൂവി ആണും പെണ്ണും ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. സാവിത്രി, രാച്ചിയമ്മ, റാണി – മൂന്ന് കാലഘട്ടങ്ങളിലെ മൂന്നു സ്ത്രീകളുടെ രാഷ്ട്രീയ സാമൂഹിക പരിണാമത്തെ അടയാളപ്പെടുത്തുകയാണ് ‘ആണും പെണ്ണു’മെന്ന ഈ ചിത്രം. ജൈവികമായ ലിംഗ വ്യത്യാസത്തെ, സാമൂഹിക ഘടനക്കുള്ളിൽ തളക്കുകയും ചൂഷണങ്ങൾക്ക് വിധേയമാക്കുകയും ചെയ്തിരുന്ന ഒന്നിൽ നിന്നും ഈ മൂന്ന് സ്ത്രീകൾ തങ്ങളുടെ ആത്മാഭിമാനത്തെ കണ്ടെത്തുന്നു.

കഥ

പ്രതിസന്ധികൾക്കും വികാരങ്ങൾക്കും പ്രണയത്തിലും തകർച്ചയിലും ലൈംഗികതയിലുമെല്ലാം പെണ്ണിനു തന്നെയാണ് കരുത്തെന്ന് ഒരിക്കൽ കൂടി വരച്ചു കാട്ടുകയാണ് ഈ ചിത്രം. ഇന്ദ്രജിത്ത് , ആസിഫ് അലി , ജോജു , റോഷൻ മാത്യു , പാർവതി തിരുവോത്ത് , സംയുക്ത മേനോൻ, ദര്ശന എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. കാലഘട്ടങ്ങളിലെ മൂന്നു സ്ത്രീകളുടെ രാഷ്ട്രീയ സാമൂഹിക പരിണാമത്തെ അടയാളപ്പെടുത്തുന്ന ആണുംപെണ്ണും ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ജൂൺ 27 , ഞായറാഴ്ച രാത്രി 7 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

Serial Thoovalsparsham Coming Soon
കൂടപ്പിറപ്പിനെ കാണാൻ അവൾ വരുന്നു, Thoovalsparsham Serial Coming Soon Asianet

Leave a Comment