സൂര്യകാന്തി മലയാളം ടിവി സീരിയല്‍ ഓഗസ്റ്റ് 17 മുതല്‍ മഴവില്‍ മനോരമ ചാനലില്‍

മഴവില്‍ മനോരമ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പരമ്പര സൂര്യകാന്തി ഓഗസ്റ്റ് 17 മുതല്‍ സംപ്രേക്ഷണം ആരംഭിക്കുന്നു

Sooryakanthi TV Serial Launching Soon
Sooryakanthi TV Serial Launching Soon

ഏറ്റവും പുതിയ മലയാളം ടിആര്‍പ്പി റേറ്റിംഗ് പ്രകാരം രണ്ടാമത്തെ പ്രചാരമുള്ള കേരള ടിവി ചാനലായ മഴവില്‍ മനോരമ പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പരയാണ് സൂര്യകാന്തി. അക്ഷരത്തെറ്റ് എന്ന പരമ്പരയുടെ വിജയത്തിന് ശേഷം റോസ്പെറ്റൽസിനു വേണ്ടി ഭാവചിത്ര ജയകുമാർ നിർമ്മിച്ച് വിനു നാരയണന്‍ തിരക്കഥ എഴുതുന്ന ഈ സീരിയൽ ഉടന്‍ തന്നെ മഴവിൽ മനോരമ സംപ്രേക്ഷണം ആരംഭിക്കുന്നു. നിരവധി സൂപ്പര്‍ഹിറ്റ് സീരിയലുകള്‍ സംവിധാനം ചെയ്ത ശ്രീജിത് പലേരിയാണ് ഈ പരമ്പര സംവിധാനം ചെയ്യുന്നത്. സുനിൽ കെ ആനന്ദ് സംഭാഷണം ഒരുക്കുന്ന സൂര്യകാന്തി പരമ്പരയില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ വേഷമിടുന്നു.

New Timing of Serial Priyappettaval
New Timing of Serial Priyappettaval

അഭിനേതാക്കളുടെ വിവരം

നായിക കഥാപാത്രം വൈഗയുടെ വേഷം ചെയ്യുന്നത് ഷെറിന്‍ ആണ്, നിരവധി ബംഗ്ലാ സിനിമകളില്‍ വേഷമിട്ട ഷെറിന്‍ ഇതാദ്യമായി ഒരു മലയാള പരമ്പരയില്‍ അഭിനയിക്കുന്നു. നായക കഥാപാത്രം വരുണിനെ അവതരിപ്പിക്കുന്നത് സുബ്രഹ്മണ്യന്‍ ആണ്. ഇവരെ കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ഈ പരമ്പരയില്‍ അണിനിരക്കുന്നു. അയ്യപ്പനും കോശിയും സിനിമയിലൂടെ ശ്രദ്ധേയനായ കോട്ടയം രമേശ്‌ സൂര്യകാന്തി സീരിയലില്‍ ഒരു ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുന്നു. ഇവരെ കൂടാതെ കൃഷ്ണ പ്രസാദ്‌ , കണ്ണൂര്‍ വാസൂട്ടി, ബാലന്‍ പാറക്കല്‍ എന്നിവരും ഈ മഴവില്‍ മനോരമ പരമ്പരയക്കായി ഒത്തു ചേരുന്നു.

ഷെറിന്‍ – വൈഗ
സുബ്രഹ്മണ്യന്‍ – വരുണ്‍
കോട്ടയം രമേശ്‌
കണ്ണൂര്‍ വാസൂട്ടി
ബാലന്‍ പാറക്കല്‍
കൃഷ്ണ പ്രസാദ്‌

മഴവില്‍ മനോരമ ടിആര്‍പ്പി

ഏറ്റവും പുതിയ റേറ്റിംഗ് റിപ്പോര്‍ട്ട് പ്രകാരം ചാനല്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു, ഏഷ്യാനെറ്റ്‌ ആണ് ഒന്നാം സ്ഥാനത്ത്. സൂര്യ ടിവി , ഫ്ലവേര്‍സ് ചാനല്‍ എന്നിവര്‍ യഥാക്രമം മൂന്നും, നാലും സ്ഥാനങ്ങള്‍ പങ്കിടുന്നു. ഉടന്‍ പണം 3.0 എങ്ങനെ കളിക്കാം, മഴവില്‍ മനോരമ അവതരിപ്പിക്കുന്ന ഗെയിം ഷോ.

Mazhavil Manorama Serial Sooryakanthi
Mazhavil Manorama Serial Sooryakanthi
സീരിയല്‍ പോയിന്‍റ്
മഞ്ഞില്‍ വിരിഞ്ഞ പൂവ് 2.67
മറിമായം 2.36
ബെസ്റ്റ് ഓഫ് മറിമായം 2.35
തട്ടീം മുട്ടീം 2.22
ഇത് നല്ല തമാശ 1.33
ഉടന്‍ പണം 3:O 1.29
ചാക്കോയും മേരിയും 1.26
ബെസ്റ്റ് ഓഫ്‌ തട്ടീം മുട്ടീം 1.14
അക്ഷരത്തെറ്റ് 1.10
ജീവിത നൌക 0.82
പ്രിയപെട്ടവള്‍ 0.48

Leave a Comment