ലിബിൻ സ്കറിയ ആഗ്രഹിച്ചത് അദ്ധ്യാപകനാവാന്‍ – സരിഗമപ ഫൈനലിസ്റ്റ് തന്‍റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു

സരിഗമപ മലയാളം റിയാലിറ്റി ഷോ ഫൈനലിസ്റ്റ് ലിബിൻ സ്കറിയ

ലിബിൻ സ്കറിയ
Libin Scaria Saregamapa

സീ കേരളം ചാനലിലെ ജനപ്രീയ റിയാലിറ്റി ഷോ ആയ സരിഗമപയിലെ ഫൈനലിസ്റ്റുകളിൽ ഒരാളാണ് ലിബിൻ . അധ്യാപകനാവാൻ മിനക്കെട്ടിറങ്ങി ഗായകനായതാണ് ലിബിന്റെ ജീവിത കഥ. തൊടുപുഴയാണ് സ്വദേശിയായ ഇദ്ദേഹം എം എഡിന് പഠിക്കുകയാണ്.

നിരവധി ഭക്തിഗാനങ്ങൾ പാടിയിട്ടുണ്ടെങ്കിലും സംഗീതത്തെ വളരെ ഗൗരവത്തോടെ കാണുന്നത് സരിഗമപ കേരളം ഓഡിഷൻ വിജയിച്ചപ്പോൾ മാത്രമാണ്. പാടാൻ ഇഷ്ടമായിരുന്നു , പാട്ടിനെ അത്ര സീരിയസ് ആയി എടുത്തത് സരിഗമപയിൽ പ്രവേശനം കിട്ടിയപ്പോളായിരുന്നു.

എങ്ങിനെയാണ്‌ ഈ വിശാലമായ പ്ലാറ്റ്ഫോമില്‍ ലിബിൻ സ്കറിയ എത്തുന്നത് ?

വീട്ടിൽ ആരോടും പറയാതെയാണ് ഞാന്‍ ഓഡിഷനിൽ പങ്കെടുക്കുന്നത്. ഗോപി സുന്ദർ, ഷാൻ റഹ്മാൻ എന്നിവരുടെ മുന്നിൽ പാടാൻ കഴിയുമെന്നതിലപ്പുറം ഞാൻ അതിനെ വലിയ ഒരു അവസരമായി ആദ്യം കണ്ടില്ലെന്നതാണ് സത്യം. എൻട്രി കിട്ടിയപ്പോഴാണ് ഞാൻ മനസിലാക്കിയത്  അത് എത്ര മാത്രം ഭാരിച്ചതും ഉത്തരവാദിത്തം നിറഞ്ഞതുമാണ് എന്ന്.  പിന്നീട് സംഗീതത്തെ നെഞ്ചോടു ചേർത്തങ്ങു പിടിച്ചു.

സരിഗമപ വലിയൊരു വാതായനമാണ് എന്നെപോലെയുള്ളവർക്ക് നൽകുന്നത്. വലിയ ലോകത്തേക്കുള്ള ഒരു പ്രേവേശിക തന്നെയാണ് ഇത്തരം പ്ലാറ്റുഫോമുകൾ. സരിഗമപ 25 വര്‍ഷം പിന്നിടുന്ന വേളയില്‍ അതിന്റെ ആദ്യ മലയാളം പതിപ്പില്‍ പങ്കെടുക്കാന്‍ സാധിച്ചതും, ഫൈനലില്‍ എത്തപ്പെടാന്‍ ഇടയായതും വലിയ ഭാഗ്യമായി കരുതുന്നു.

ലോക്ക് ഡൌണ്‍ കാലത്തെക്കുറിച്ച് ?

“കൊറോണ വന്നില്ലാരുന്നെങ്കിൽ ഇപ്പോൾ ഫൈനൽ കഴിയുമായിരുന്നു. അതെന്തായാലും ഒരർത്ഥത്തിൽ നന്നായി. കൂട്ടുകാരേയും പ്രിയപ്പെട്ട ജഡ്ജസുമാരെയും വീണ്ടും കാണാമല്ലോ. ശരിക്കും ഈ ലോക്ക് ഡൗൺ കാലത്തെ വലിയ മിസ്സിംഗ് ആണ് സരിഗമപയുടെ ഫ്ലോർ. ചില വീഡിയോ, ഓഡിയോ എഡിറ്റിംഗ് ഒക്കെ പഠിച്ചു, ഒന്ന് രണ്ടു പാട്ടുകൾക്ക് കവർ ഇക്കാലവിൽ ചെയ്തു. ഒരിക്കലും നമ്മൾ പഠിക്കാത്ത കുറെ പ്രയോജനമുള്ള കാര്യങ്ങൾ ഈ കാലയളവിൽ പഠിച്ചു. പക്ഷെ ലോക്ക് ഡൗൺ എങ്ങനെ തുടരല്ലേ എന്നാണ് എന്‍റെ പ്രാർത്ഥന.

കുടുംബം ?

തൊടുപുഴയാണ് എന്‍റെ വീട് അച്ഛനും, അമ്മയും ചേച്ചിയും, ഭർത്താവുമടങ്ങുന്നതാണ് എന്‍റെ കുടുംബം. ഇതിൽ അളിയനാണ് കട്ട സപ്പോർട്ട്. അദ്ദേഹം ആണ് ആദ്യം മുതൽ ഈ പരിപാടിയിൽ പെങ്കെടുക്കാൻ കൂടെ ഉള്ളത്. കൊറോണ കാലം കഴിഞ്ഞാൽ കൂടുതൽ സജീവമായി പാട്ടുരംഗത്തേക്ക് കടക്കണമെന്നാണ് ആഗ്രഹം, നല്ല അവസരത്തിനായി കാത്തിരിക്കുന്നു. ഭീതിയുടെ ഈ കാലത്തെ എല്ലാവരും അവരവർ തന്നെ കരുതാൻ പഠിക്കണം. ഈ കാലവും നമ്മൾ കടന്നു പോകും.

സീ മലയാളം ചാനല്‍ ലോഗോ
സീ മലയാളം ചാനല്‍ ലോഗോ

Leave a Comment