ബാര്‍ക്ക് 31 ആഴ്ച്ച ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ട് – ഒന്നാമന്‍ ഏഷ്യാനെറ്റ്‌ തന്നെ

ജനപ്രിയ മലയാളം ടെലിവിഷന്‍ ചാനലുകള്‍, ജനപ്രിയ പരിപാടികള്‍ – ടിആര്‍പ്പി ബാര്‍ക്ക് 31

ബാര്‍ക്ക് 31 ആഴ്ച്ച ടിആര്‍പ്പി
Barc Week 31 TRP Reports

ജന്മാഷ്ട്ടമി അവധി ആയതുകൊണ്ട് ഏറ്റവും പുതിയ ടിവി ടിആര്‍പ്പി റിപ്പോര്‍ട്ട് വെള്ളിയാഴ്ച്ച ആണ് പുറത്തു വന്നത്, ഒന്നാം സ്ഥാനത്ത് അചഞ്ചലമായി ഏഷ്യാനെറ്റ്‌ നിലയുറപ്പിക്കുന്നു. രണ്ടാം സ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടം കനക്കുകയാണ്, മഴവില്‍ മനോരമ , സൂര്യാ ടിവി , ഫ്ലവേര്‍സ് ചാനല്‍ എന്നിവര്‍ തമ്മില്‍ കടുത്ത മത്സരം കാഴ്ച വെയ്ക്കുകയാണ്. മഴവില്‍ മനോരമ അടുത്ത തിങ്കള്‍ മുതല്‍ സൂര്യകാന്തി എന്നൊരു പുതിയ പരമ്പര ആരംഭിക്കുകയാണ്. ഓണം പ്രീമിയര്‍ ചലച്ചിത്രങ്ങളുടെ ലിസ്റ്റ് മഴവില്‍ മനോരമ പുറത്തു വിട്ടു കഴിഞ്ഞു , രജീഷ വിജയന്‍ നായികയായ ഫൈനല്‍സ് സിനിമയുടെ പ്രീമിയര്‍ ഓണനാളുകളില്‍ മഴവില്‍ മനോരമയില്‍ പ്രതീക്ഷിക്കാം.

Flowers TV Serial Nandanam
Flowers TV Serial Nandanam

ബാര്‍ക്ക് 31 ടിആര്‍പ്പി

ചാനല്‍
ആഴ്ച്ച 31 ആഴ്ച്ച 30 ആഴ്ച്ച 29 ആഴ്ച്ച 28
അമൃത ടിവി 82 105 70 90
ഏഷ്യാനെറ്റ്‌ 758 874 864 796
കൈരളി ടിവി 130 168 135 130
സൂര്യ ടിവി 299 308 312 259
മഴവില്‍ മനോരമ 269 309 279 247
ഫ്ലവേര്‍സ് 294 281 269 281
സീ കേരളം 194 220 205 219
ചാനല്‍ ആഴ്ച്ച 31 ആഴ്ച്ച 30 ആഴ്ച്ച 29 ആഴ്ച്ച 28
ഏഷ്യാനെറ്റ്‌ ന്യൂസ് 229.85 225 248.06 272.53
24 ന്യൂസ് 177.25 180 187.64 217.25
മനോരമ ന്യൂസ് 145.98 136 122.87 151.72
മാതൃഭൂമി ന്യൂസ് 89.35 102 101.03 115.31
ജനം ടിവി 90.16 69 70.16 79.39
കൈരളി ന്യൂസ് 42.09 44.26 53.62 35.58
ന്യൂസ് 18 കേരളം 46.98 41.40 50.92 46.72
മീഡിയ വണ്‍ 36.51 38.54 43.49 42.44

പുതിയ മലയാളം ടിവി പരിപാടികള്‍

സൂര്യാ ടിവിയില്‍ ഉടന്‍ ആരംഭിക്കുന്ന മൊഴിമാറ്റ ഭക്തി പരമ്പരയാണ് ആദിപരാശക്തി , ദംഗൽ ടിവിയുടെ ദേവി ആദി പരാശക്തി ചാനല്‍ മലയാളത്തില്‍ അവതരിപ്പിക്കുന്നു. മോഹന്‍ലാല്‍ നായകയായ ബിഗ്‌ ബ്രദര്‍ സിനിമയുടെ ആദ്യ ടെലിവിഷന്‍ സംപ്രേക്ഷണം ചാനല്‍ ഞായര്‍ , 16 ഓഗസ്റ്റ് വൈകുന്നേരം 6:30 മണിക്ക് ചെയ്യുകയാണ്. ബാര്‍ക്ക് 31 റേറ്റിംഗ് റിപ്പോര്‍ട്ട് അനുസരിച്ച് സിനിമകള്‍ തന്നെയാണ് സൂര്യാ ടിവിക്ക് വേണ്ടി കൂടുതല്‍ പോയിന്‍റുകള്‍ കരസ്ഥമാക്കിയത്.

പാടാത്ത പൈങ്കിളി – സുധീഷ്‌ ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ പരമ്പര എഴുതുന്നത് ദിനേശ് പള്ളത്ത് ആണ്. പുതുമുഖ താരങ്ങള്‍ മനീഷ , സൂരജ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ഇവരെകൂടാതെ പ്രേം പ്രകാശ് , ദിനേശ് പണിക്കര്‍, അംബിക മോഹന്‍, അഞ്ജിത എന്നിവരും വേഷമിടുന്നു. സ്വാതന്ത്രിദിനത്തിൽ ഗീതാ ഗോവിന്ദം സിനിമയുടെ പ്രീമിയര്‍ മലയാളികള്‍ക്കായി ഏഷ്യാനെറ്റ്‌ ചാനല്‍ ഒരുക്കുന്നു.

Padatha Painkili Serial
Padatha Painkili Serial

Leave a Comment