ഗീതാ ഗോവിന്ദം പ്രീമിയര്‍ – സ്വാതന്ത്രിദിനത്തിൽ സിനിമ വിസ്മയം ഒരുക്കി ഏഷ്യാനെറ്റ്‌

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Augustഏഷ്യാനെറ്റ്‌
Advertisements

ഏഷ്യാനെറ്റിൽ സ്വാതന്ത്രിദിനത്തിൽ സിനിമ വിസ്മയം – ഗീതാ ഗോവിന്ദം

Premier Movie Geetha Govindham
Premier Movie Geetha Govindham

സ്വാതന്ത്രിദിനത്തിൽ സൂപ്പർ ഹിറ്റ് സിനിമകളുടെ വർണ്ണകാഴച ഒരുക്കി മലയാളത്തിലെ നമ്പര്‍ 1 വിനോദ ചാനലായ ഏഷ്യാനെറ്റ്. അല്ലു അരവിന്ദ് നിർമ്മിച്ച് പരശുരാം സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിജയ് ദേവരകൊണ്ട, രശ്മിക മന്ദണ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗീതാ ഗോവിന്ദം പ്രീമിയര്‍ മലയാളികള്‍ക്കായി ചാനല്‍ ഒരുക്കുന്നു. സുബ്ബരാജു, രാഹുൽ രാമകൃഷ്ണ, നാഗേന്ദ്ര ബാബു , ഗിരി ബാബു എന്നിവര്‍ സഹ വേഷങ്ങളില്‍ എത്തിയ സിനിമയുടെ സംഗീത വിഭാഗം കൈകാര്യം ചെയ്തത് ഗോപി സുന്ദർ ആണ് .

ഏഷ്യാനെറ്റ്‌ ഷെഡ്യൂള്‍

കാർഗിൽ യുദ്ധപശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം “കീർത്തിചക്ര ” രാവിലെ 9 മണിക്കും പ്രണയത്തിന്റെ തീവ്രഭാവങ്ങൾ പ്രേക്ഷകരിൽ എത്തിച്ച ” ലേഡീസ് & ജന്റിൽമാൻ ” ഉച്ചക്ക് 12 മണിക്കും മോഹൻലാൽ ജയറാം ദിലീപ് കാവ്യാമാധവൻ എന്നിവർ പ്രമുഖകഥാപാത്രങ്ങളായ ഫാമിലി എന്റർടൈൻമെന്റ് “ചൈന ടൌൺ ” ഉച്ചതിരിഞ്ഞു 3 മണിക്കും വേൾഡ് ടെലിവിഷൻ പ്രീമിയർ മെഗാഹിറ് ചലച്ചിത്രം ” ഗീതാഗോവിന്ദം ” വൈകുന്നേരം 6 മണിക്കും കോമഡി റിയാലിറ്റി ഷോ ” കോമഡി സ്റ്റാർസ് ” രാത്രി 9 മണിക്കും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

Advertisements
Serial Amma Ariyathe Online Videos
Serial Amma Ariyathe Online Videos
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *