വാൾട്ട് ഡിസ്നി കമ്പനി ആൻഡ് സ്റ്റാർ ഇന്ത്യ , കേരളത്തിലെ കോവിഡ് -19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഏഴ് കോടി രൂപ നൽകും

കോവിഡ് -19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങുമായി വാൾട്ട് ഡിസ്നി കമ്പനി

കേരളത്തിൽ  നടന്നുകൊണ്ടിരിക്കുന്ന കോവിഡ് -19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വാൾട്ട് ഡിസ്നി കമ്പനി ആൻഡ്  സ്റ്റാർ ഇന്ത്യയുടെ ഏഴ്  കോടി രൂപയുടെ സമ്മതപത്രം  വാൾട്ട്ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റ് കെ മാധവൻ , മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് കൈമാറി.

വാൾട്ട് ഡിസ്നി കമ്പനി
Walt Disney Company and Star India Donated to Covid-19 relief operations in Kerala

കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ആദ്യ ഘട്ടത്തേക്കാൾ മാരകമായി തുടരുന്ന ഈ സാഹചര്യത്തിൽ ,   ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള  ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ  തുടങ്ങിയ നിർണായക ആരോഗ്യസംരക്ഷണ സാമഗ്രികളും ഉപകരണങ്ങളും മുൻഗണക്രമത്തിൽ എത്തിക്കുന്നതിനുവേണ്ടി ഈ തുക വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രിയോട് കെ മാധവൻ അഭ്യർത്ഥിച്ചു . കേരളത്തിൽ ജനപ്രീതിയിൽ വര്‍ഷങ്ങളായി  ഒന്നാം സ്ഥാനത്തുനിൽക്കുന്ന ഏഷ്യാനെറ്റ്,  വാൾട്ട്ഡിസ്നി കമ്പനി ആൻഡ് സ്റ്റാർ ഇന്ത്യയുടെ ഭാഗമാണ് .

ഇതിനുമുൻപ് മഹാപ്രളയങ്ങളാൽ  കേരള ജനത ഒന്നടങ്കം വിറങ്ങലിച്ചു നിന്നപ്പോഴും   ഏഷ്യാനെറ്റ് സഹായഹസ്തവുമായിയെത്തി. ഇതിനെ ഭാഗമായി   മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചു കോടി രൂപയും നവകേരള നിധിയിലേക്ക് ആറുകോടി രൂപയും സംഭാവന ചെയ്തു .

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment