ഓപ്പറേഷൻ ജാവ – സീ കേരളം ചാനലില്‍ ടിവി റിലീസ്, 15 മേയ് 7:00 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Mayസീ കേരളം
Advertisements

സീ കേരളം ചാനലിൽ ടിവി റിലീസിനൊരുങ്ങി സൂപ്പർഹിറ്റ് ക്രൈം ത്രില്ലർ – ഓപ്പറേഷൻ ജാവ

ഓപ്പറേഷൻ ജാവ - സീ കേരളം ചാനലില്‍
Operation Java Movie Premier

തീയെറ്ററുകളില്‍ വലിയ തരംഗം സൃഷ്ടിച്ച ജനപ്രിയ സിനിമ ഓപറേഷന്‍ ജാവ മലയാളികളുടെ ഇഷ്ടവിനോദ ചാനലായ സീ കേരളം ചാനലിലൂടെ മേയ് 15ന് വൈകീട്ട് ഏഴിന് പ്രേക്ഷകരുടെ സ്വീകരണമുറികളിലെത്തുന്നു. നവാഗത സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഒരുക്കിയ ഈ സിനിമ പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസനേടിയിരുന്നു. സമകാലിക സാമൂഹിക പ്രശ്‌നങ്ങളെ കോര്‍ത്തിണക്കി പോലീസിന്റെ കുറ്റാന്വേഷണ രീതികളെ മികച്ച രീതിയില്‍ ആവിഷ്ക്കരിച്ചതിലൂടെ ഏറെ ശ്രദ്ധയും ഈ ചിത്രം നേടിയിരുന്നു.

ഇന്നു മുതൽ, കൃഷ്ണൻകുട്ടി പണി തുടങ്ങി, വൂൾഫ് എന്നീ ഹിറ്റ് ചിത്രങ്ങളുടെ ആദ്യ ടെലിവിഷൻ ടെലികാസ്റ്റിനു ചാനലിന് ലഭിച്ച വമ്പൻ സ്വീകാര്യതയ്ക്ക് ശേഷമെത്തുന്ന ഓപറേഷന്‍ ജാവയും കുടുംബപ്രേക്ഷകരെ പ്രീതിപ്പെടുത്തുമെന്നുറപ്പാണ്

Advertisements

സീ കേരളം പ്രീമിയര്‍

ബാലു വര്‍ഗീസ്, ഇര്‍ഷാദ്, ബിനു പപ്പു, മാത്യു തോമസ് ,സുധി കോപ്പ, ദീപക് വിജയന്‍, ലുക്ക്മാന്‍, പി ബാലചന്ദ്രന്‍, വിനായകന്‍, ധന്യ അനന്യ, മമിത ബൈജു, പ്രശാന്ത് അലക്സാണ്ടര്‍ തുടങ്ങിയവര്‍ ഓപ്പറേഷൻ ജാവയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം ഫായിസ് സിദ്ദിഖ്. ജെയ്ക്‌സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

സീ മലയാളം ചാനല്‍ ലോഗോ
സീ മലയാളം ചാനല്‍
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *