കെ മാധവൻ – ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുത്തു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്25 Septemberഏഷ്യാനെറ്റ്‌

സ്റ്റാ‍ർ & ഡിസ്നി ഇന്ത്യ കണ്‍‍ട്രി ഹെഡ് കെ മാധവൻ ഐ.ബി.എഫ് പ്രസിഡന്റായി

കെ മാധവൻ
K Madhavan named IBF President

സ്റ്റാ‍ർ & ഡിസ്നി ഇന്ത്യ കണ്‍‍ട്രി ഹെഡ് കെ.മാധവനെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്റെ (ഐ.ബി.എഫ്) പ്രസിഡന്റായി തെരഞ്ഞെടുത്തു. ഈ സ്ഥാനത്തെത്തുന്ന ആദ്യമലയാളിയാണ് അദ്ദേഹം. വിനോദം, കായികം, പ്രാദേശിക ചാനലുകൾ, ഇന്ത്യയിലെ സ്റ്റുഡിയോ ബിസിനസ്സ് എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്ന സ്റ്റാർ & ഡിസ്നി ഇന്ത്യയുടെ ടെലിവിഷൻ ബിസിനസ്സിന് കെ മാധവൻ മേൽനോട്ടം വഹിക്കുന്നു.

Madhavan is Managing Director of Star & Disney India

ഇന്ത്യയിലെയും ഇന്ത്യയിൽ നിന്നും പുറത്തേക്കുമുള്ള ടെലിവിഷൻ സംപ്രേക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി രൂപികൃതമായ ഐ.ബി.എഫ് , ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരതയും നിലനിർത്തികൊണ്ട് , ഇതിലെ അംഗങ്ങൾക്ക് പൊതുവായ ലക്ഷ്യത്തിൽ സമവായതോടെ പ്രവർത്തിക്കാൻ അവസരമൊരുക്കി , ടെലിവിഷൻ പ്രക്ഷേപണ വ്യവസായത്തിന്റെ അംഗീകൃത വക്താക്കളുടെ അനിഷേധ്യ സ്ഥാനം വർഷങ്ങളായി നിലനിർത്തുന്നു.

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *