
മോഹൻലാലിന്റെ പിറന്നാൾ ദിവസമായ ഇന്ന് ആരാധകർക്ക് വേണ്ടി വൃഷഭയുടെ അണിയറപ്രവർത്തകർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം മോഹൻലാൽ പങ്കുവെച്ച വാചകങ്ങൾ ഇങ്ങനെ “ഇത് പ്രത്യേകത നിറഞ്ഞതാണ്. എന്റെ ആരാധകർക്ക് വേണ്ടി ഞാൻ സമർപ്പിക്കുന്നു. കാത്തിരിപ്പ് അവസാനിക്കുന്നു. വൃഷഭയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിടുന്നു.”
കണക്ട് മീഡിയ, ബാലാജി ടെലിഫിലിംസ് എന്നിവയുടെ ബാനറിൽ നന്ദ കിഷോർ തിരക്കഥ എഴുതി സംവിധാനം ചെയുന്ന ചിത്രം പുരാണത്തോടൊപ്പം ആക്ഷനും ഇമോഷനും ചേർന്നാണ് എത്തുന്നത്.
ഒരു രാജാവിന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. തന്റെ മുന്നിലെ വാളിന്റെ മുകളിൽ കൈ വെച്ച് നിൽക്കുന്ന മോഹൻലാൽ ഒരു ശക്തമായ മറുപടി കൂടിയാണ് നൽകുന്നത്. ഒരു ഇതിഹാസ ചിത്രമായിട്ടാണ് പ്രേക്ഷകരുടെ മുന്നിലേക്ക് ചിത്രം എത്തുന്നത്.
ഒക്ടോബർ 16 2025ൽ റിലീസിനെത്തുന്ന ചിത്രം മലയാളം, തെലുഗ്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ റിലീസിനെത്തും. ശോഭ കപൂർ, എക്താ ആർ കപൂർ, സി കെ പദ്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് എസ് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരെഖ് മെഹ്ത എന്നിവരാണ് നിർമ്മിക്കുന്ന ചിത്രം ഇന്ത്യൻ സിനിമയിലെ ഇതിഹാസ ചിത്രങ്ങളുടെ പുതിയ ആവിഷ്കാരമാണ് എത്തിക്കുന്നത്.
ഇമോഷണൽ രംഗങ്ങൾക്കൊപ്പം ബ്രഹ്മാണ്ട ക്യാൻവാസിൽ ഒരുങ്ങുന്ന യുദ്ധ രംഗങ്ങൾ ഉൾപ്പെടെ വൃഷഭ വലിയ തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുന്നു. ലോകമെമ്പാടും പ്രേക്ഷകരുടെ മനം കീഴടക്കാൻ ഉള്ള ഒരുക്കത്തിലാണ് ചിത്രം. പി ആർ ഒ – ശബരി