മള്‍ട്ടി-സ്റ്റാറര്‍ ബ്ലോക്ക് ബസ്റ്റർ കമല്‍ ഹാസന്‍റെ വിക്രം മലയാളത്തില്‍ – ഡിസ്‌നി + ഹോട്ട്സ്റ്റാറില്‍ ജൂലായ് 8 മുതല്‍
ഉള്ളടക്കം

നിരവധി ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ഡിസ്‌നി+ഹോട്ട്സ്റ്റാര്‍, ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ നിന്നും ഇതുവരെ 400 കോടിയിലധികം ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ വിക്രം ഹിറ്റ്‌ലിസ്റ്റ്’ ആദ്യമായി 2022 ജൂലായ് 8ന് മലയാളത്തില്‍ അവതരിപ്പിക്കുകയാണ്.ഇന്ത്യയില്‍ മാത്രമല്ല, ലോകമെങ്ങും അഭിനന്ദനങ്ങളും നിരൂപക പ്രശംസയും ഒരുപോലെ നേടിയെടുത്ത് കമല്‍ ഹാസന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയ സിനിമ അതിന്റെ വിജയയാത്ര ഇപ്പോഴും തുടരുകയാണ്.
മലയാളം ഓടിടി റിലീസ്

ലോകേഷ് കനകരാജ് എഴുതി സംവിധാനം ചെയ്ത്, കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ജൂണ്‍ 3നാണ് തീയറ്ററുകളിലെത്തിയത്. ടീസറിലെ പഞ്ച് ഡയലോഗുകള്‍ മുതല്‍ കമല്‍ ഹാസന്‍റെ നൃത്തച്ചുവടുകളും കോരിത്തരിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും പ്രേക്ഷകരുടെ ആവേശം വാനോളമുയര്‍ത്തി.ആദ്യ പ്രദര്‍ശനം മുതല്‍ തന്നെ പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും 100% അനുകൂല അഭിപ്രായം നേടാനായ Vikram Hitlist എല്ലാ കളക്ഷന്‍ റിക്കോര്‍ഡുകളും തിരുത്തിക്കുറിച്ച് ഇപ്പോഴും ശക്തമായി തീയറ്ററുകളില്‍ മുന്നേറുകയാണ്.
ഹോട്ട്സ്റ്റാര്‍ ഓടിടി റിലീസ്
ജൂലായ് 8ന് ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ മലയാളത്തില്‍ ആദ്യമായി ഓരോ വീട്ടിലേക്കും വിക്രം ഹിറ്റ്‌ലിസ്റ്റ് എത്തുമ്പോള്‍ നാടെങ്ങും ഒരു സിനിമ ആഘോഷത്തിനാണ് തുടക്കമാവുന്നത്. കമല്‍ ഹാസന്‍റെ തിരിച്ചുവരവ്, ഫഹദ് ഫാസിലിന്‍റെ അഭിനയ മികവ്, വിജയ് സേതുപതിയുടെ ഞെട്ടിക്കുന്ന വില്ലന്‍ വേഷം, അതിഥി വേഷത്തിലുള്ള സൂര്യയുടെ തകര്‍പ്പന്‍ പ്രകടനം എന്നിവ പ്രേക്ഷകരെ ആവേശത്തിന്‍റെ കൊടുമുടിയിലെത്തിച്ചു. ഗിരീഷ് ഗംഗാധരന്‍റെ മികച്ച ഫ്രെയിമുകളും അനിരുദ്ധ് രവിശങ്കറിന്‍റെ അതുല്യ സംഗീതവും ചിത്രത്തെ മറ്റൊരു തലത്തിലെത്തിച്ചു.
മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍
