സാന്ത്വനം സീരിയല്‍ ഏഷ്യാനെറ്റില്‍ സെപ്തംബര്‍ 21 മുതൽ ആരംഭിക്കുന്നു
ഹോട്ട് സ്റ്റാര്‍ ആപ്പ്ളിക്കേഷന്‍ വഴി സാന്ത്വനം പരമ്പര ഓണ്‍ലൈനായി ആസ്വദിക്കാം

മലയാളത്തിലെ നമ്പര്‍ 1 ചാനല്‍ ഏഷ്യാനെറ്റ് , കേരള ടിവി പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പര സാന്ത്വനം പെൺകരുത്തിന്റെ പുതിയ ചരിത്രമെഴുതാൻ സെപ്തംബര് 21 മുതൽ സംപ്രേക്ഷണം ചെയ്യുന്നു.ഭർത്താവിന്റെ കൂടപ്പിറപ്പുകൾക്കു ചേട്ടത്തിഅമ്മയായും അമ്മയ്ക്കും അച്ഛനും മകളായും ജീവിക്കുന്ന ശ്രീദേവിയുടെയും ഭർത്താവ് സത്യനാഥന്റെയും കഥ പറയുന്ന സാന്ത്വനം സീരിയല്‍ പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും . കുടുംബബന്ധങ്ങളുടെ തീവ്രതയും ഇഷ്ടങ്ങളും പിണക്കങ്ങളും പ്രണയവും തുടങ്ങി എല്ലാ ചേരുവകളും ഒത്തിണങ്ങിയ ഒരു കുടുബപരമ്പരയായിരിക്കും ഇത്.
ഐപില്‍ മത്സരങ്ങള്‍ ഇന്ന് തുടങ്ങുന്നു, ശനി, ഞായര്‍ ദിവസങ്ങളില്‍ ഐപിഎല്‍ ലൈവായി ഏഷ്യാനെറ്റ് മൂവിസ് ചാനലില്‍ കൂടി ആസ്വദിക്കാന്‍ സാധിക്കും.

ഇന്നത്തെ എപ്പിസോഡ്
ചിപ്പി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ പരമ്പരയിൽ രാജീവ് നായർ , ലക്ഷ്മി , ഗിരീഷ് നമ്പ്യാർ , സജിൻ , അംബിക , അപ്സര തുടങ്ങിയവർ കഥാപാത്രങ്ങളായി എത്തുന്നു. സ്വാന്തനം സെപ്തംബര് 21 ( തിങ്കളാഴ്ച ) മുതൽ തിങ്കൾ മുതൽ ശനി വരെ രാത്രി 7 നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ആദിത്യന്‍ സംവിധാനം നിര്‍വഹിക്കുന്നു, വാനമ്പാടി ടീം വീണ്ടും ഏഷ്യാനെറ്റ് പ്രേക്ഷകര്‍ക്കായി ഒരുമിക്കുകയാണ്.

Ads
[…] Swanthanam on 21st September from Monday to Saturday at 7 pm onwards. Pandian Store in Malayalam (സാന്ത്വനം സീരിയല്‍), which tells the story of Sridevi and her husband Satyanathan, who live as mother, father and […]