ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 നേടിയത് 11.65 പോയിന്റ്, ഏഷ്യാനെറ്റ്‌ ടോട്ടല്‍ നേട്ടം ആയിരം കടന്നു

ബാര്‍ക്ക് കേരള ടിവി റേറ്റിങ്ങില്‍ ബിഗ്ഗ് ബോസ്സ് നേട്ടം കൊയ്യുന്നു

ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2
top rated malayalam tv shows

ആദ്യ ആഴ്ചകളില്‍ നേടിയ ഗംഭീര റേറ്റിംഗ് പ്രകടനം നിലനിര്‍ത്തി പുതിതായി ആരംഭിച്ച സീരിയല്‍ കുടുംബ വിളക്ക് , ടോപ്‌ 1 പരിപാടിയായി ഈ വാരവും. ബിഗ്ഗ് ബോസ്സ് മികച്ച പ്രകടനം തുടരുകയാണ്, യുവ പ്രേക്ഷകരെ ചാനലിലേക്ക് ആകര്‍ഷിക്കുന്ന പരിപാടിയുടെ പിന്‍ബലത്തില്‍ 1000 പോയിന്റ് കടന്നിരിക്കുകയാണ് ഏഷ്യാനെറ്റ്‌. വാനമ്പാടിയാണ് രണ്ടാമത്തെ ജനപ്രിയ സീരിയല്‍, ചാനല്‍ ഈ ആഴ്ച മുതല്‍ വരുത്തിയ സംപ്രേക്ഷണ സമയങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ ഇനി വരുന്ന ആഴ്ചകളിലെ ടിആര്‍പ്പിയെ ബാധിക്കും. പ്രിയ നടന്‍ മോഹന്‍ലാല്‍ അവതാരകനയെത്തിയ ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 സോഷ്യല്‍ മീഡിയിലും ചര്‍ച്ചാ വിഷയമാണ്‌.

കോമഡി സ്റ്റാര്‍സ് പരിപാടിയുടെ മൂന്നാം സീസണ്‍ ഓഡിഷന്‍ വിവരങ്ങള്‍ ഉടനെ പരസ്യപ്പെടുത്തുന്നതാണ്. സുപ്രസിദ്ധ സിനിമാ സീരിയല്‍ താരം ആശാ ശരത് വീണ്ടും ഏഷ്യാനെറ്റ്‌ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുകയാണ് അമ്മയറിയാതെ മലയാളം ടിവി പരമ്പരയിലൂടെ. ചാനല്‍ അതിന്റെ പ്രോമോ വീഡിയോ കാണിച്ചു തുടങ്ങി, കൂടുതല്‍ വിവരങ്ങള്‍ ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതാണ്‌.

പൌര്‍ണ്ണമി തിങ്കള്‍ വൈകുന്നേരം 6.00 മണിക്ക്, മൌനരാഗം 8.00 ന്, നീലക്കുയില്‍ 9.00 മണിക്ക്, ജനപ്രിയ പരമ്പരകളില്‍ സമയമാറ്റം.

ഏഷ്യാനെറ്റ്‌ ഫിലിം അവാര്‍ഡ്‌ദാന ചടങ്ങ്‌ ഈ ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം 7.00 മണി മുതല്‍ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാം. പരിപാടിയില്‍ നിന്നും മെച്ചപ്പെട്ട റേറ്റിങ്ങാണ് ചാനല്‍ പ്രതീക്ഷിക്കുന്നത്, സംപ്രേക്ഷണത്തിന് ശേഷം ഓണ്‍ലൈന്‍ വീഡിയോകള്‍ ഹോട്ട് സ്റ്റാര്‍ ആപ്പില്‍ ലഭ്യമാവും.

സീരിയല്‍ റേറ്റിംഗ്

കുടുംബവിളക്ക് – 14.61
വാനമ്പാടി – 14.19
സീതകല്യാണം – 06.68
നീലക്കുയിൽ – 13.01
കസ്തൂരിമാൻ – 11.95
മൗനരാഗം – 12.57
ബിഗ്‌ബോസ് – 11.65
പൗർണമിതിങ്കൾ – 05.74

telecast timing of latest edition of film awards asianet
telecast timing of latest edition of film awards asianet

Leave a Comment