തുറമുഖം സിനിമ ഓടിടിയിലേക്ക്, ഏപ്രില്‍ 28 മുതല്‍ സോണി ലിവ് ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കും

സോണി ലിവ് ഡിജിറ്റല്‍ റിലീസ് ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം തുറമുഖം

തുറമുഖം സിനിമ ഓണ്‍ലൈന്‍ സ്ട്രീമിംഗ്
Thuramukham Movie OTT Release Date

നിവിന്‍ പോളി, ഇന്ദ്രജിത്ത്‌ സുകുമാരന്‍ എന്നിവരെ പ്രധാന വേഷങ്ങളില്‍ അവതരിപ്പിച്ചു രാജീവ്‌ രവി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചലച്ചിത്രമാണ് തുറമുഖം. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം കഴിഞ്ഞ മാസമാണ് ചിത്രം തീയെറ്ററുകളില്‍ എത്തിയത്, മട്ടാഞ്ചേരി മൊയ്തുവായി നിവിന്‍ പോളി സിനിമയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. പുരുഷ പ്രേതം സിനിമയ്ക്ക് ശേഷം സോണി ലിവ് ഓടിടി റിലീസ് ചെയ്യുന്ന അടുത്ത മലയാള സിനിമയാണ് തുറമുഖം.

ചിരിയൊരുക്കാന്‍ രോമാഞ്ചം ഏപ്രില്‍ 7ന് ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍, സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന

മട്ടാഞ്ചേരിയിൽ തൊഴിലാളികളെ തെരുവുനായ്ക്കളെപ്പോലെ പണിയെടുപ്പിച്ചിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ നടത്തിയ സമരമാണ് ചിത്രത്തിന്റെ പ്രമേയം. കെ.എസ് ചിദംബരന്‍ എഴുതിയ നാടകത്തെ ആസ്പദമാക്കി, അദ്ധേഹത്തിന്റെ മകനായ ഗോപന്‍ ചിദംബരമാണ് തുറ മുഖം സിനിമയുടെ തിരക്കഥ ഒരുക്കിയത്.

OTT Release Date of Thuramukham Movie
OTT Release Date of Thuramukham Movie

മലയാളം ഓടിടി റിലീസ്

ഇന്ദ്രജിത്ത്‌ സുകുമാരന്‍ (സാന്റോ ഗോപാലന്‍), ജോജു ജോര്‍ജ്ജ് (മൈമൂദ്), അർജുൻ അശോകൻ (ഹംസ), സുദേവ് നായര്‍, സെന്തില്‍ കൃഷ്ണ രാജാമണി, നിമിഷ സജയന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ്‌ തുറമുഖം സിനിമ യിലെ പ്രധാന അഭിനേതാക്കള്‍. രണ്ടായിരത്തി പതിനെട്ട് സിനിമയുടെ ഡിജിറ്റല്‍ അവകാശമാണ് സോണി ലിവ് ഏറ്റവും പുതുതായി കരസ്ഥമാക്കിയത്.

സൗദി വെള്ളക്ക, അപ്പന്‍, സുന്ദരി ഗാര്‍ഡന്‍സ്, പക, ആവാസവ്യൂഹം, ഇന്നലെ വരെ, പുഴു, സല്യൂട്ട്, അജഗജാന്തരം എന്നിവയാണ് സോണി ലിവില്‍ ലഭ്യമായ മറ്റു മലയാള സിനിമകള്‍.

സോണി ലിവ്
സോണി ലിവ്

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *