ബിച്ചു എന്നറിയപ്പെടുന്ന ഇത്തിക്കരക്കാരൻ പ്രണവിൻ്റെ റീൽ കഥകളാണ് ദി റീൽ സ്റ്റോറി അടുത്ത എപ്പിസോഡ് പറയുന്നത്
ഉള്ളടക്കം

ജനപ്രിയ സോഷ്യൽ മീഡിയ താരങ്ങളുടെ രസകരമായ ജീവിത കഥകൾ പങ്കുവെക്കുന്ന മനോരമമാക്‌സിലെ ‘ദി റീൽ സ്റ്റോറി‘ യുടെ രണ്ടാം എപ്പിസോഡ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. ബിച്ചു എന്നറിയപ്പെടുന്ന ഇത്തിക്കരക്കാരൻ പ്രണവിൻ്റെ ‘റീൽ’ കഥകളാണ് ഈ എപ്പിസോഡിൽ ഉള്ളത്.
നേരമ്പോക്കിന് വേണ്ടി ടിക്ടോക്കിൽ വീഡിയോ ചെയ്‌ത് തുടങ്ങിയ ബിച്ചുവിന്, ഇന്ന് സ്വന്തമായി ഒരു വലിയ ടീം തന്നെയുണ്ട്. തൻ്റെ ടീമിൻ്റെ സഹായത്തോടെ, വലിയ പരിശ്രമങ്ങൾക്ക് ശേഷമാണ് ഓരോ റീലും പോസ്റ്റ് ചെയ്യുന്നത്. റീൽസ് വെറുതെ അപ്‌ലോഡ് ചെയ്യുക മാത്രമല്ല ബിച്ചു ചെയ്യുന്നത്. അതിൽ നിന്നും വരുമാനവും ബിച്ചു കണ്ടെത്തുന്നുണ്ട്.
ദി റീൽ സ്റ്റോറി
“ദി റീൽ സ്റ്റോറി” യുടെ രണ്ടാം എപ്പിസോഡിൽ ബിച്ചു, താൻ കടന്ന് വന്ന വഴികളെ കുറിച്ചും, ഇൻഫ്ലുൻസർ ആകാൻ നേരിട്ട വെല്ലുവിളികളെ കുറിച്ചും പ്രേക്ഷകരോട് വെളിപ്പെടുത്തുന്നു. പുറമേ നിന്ന് കാണും പോലെ എളുപ്പമല്ല റീൽസ് ചെയ്യാനും, അവ വൈറൽ ആക്കാനും എന്ന് ബിച്ചു തുറന്ന് പറയുന്നു.
മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍
“ദി റീൽ സ്റ്റോറി” എല്ലാ വ്യാഴാഴ്ചകളിലും ഓരോ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നു. മനോരമമാക്സ് ഡൗൺലോഡ് ചെയ്‌ത് സൗജന്യമായി ഈ എപ്പിസോഡുകൾ ആസ്വദിക്കാവുന്നതാണ്.