റീൽ സ്‌റ്റോറി – റീൽ ആണോ റിയൽ ആണോ കളർഫുൾ? കാണാം ” റീൽ സ്‌റ്റോറി ” , മനോരമമാക്‌സിൽ സൗജന്യമായി

സോഷ്യൽ മീഡിയ താരങ്ങളുടെ, നിങ്ങൾ അറിയാത്ത രസകരമായ ജീവിത കഥകളുമായി ‘റീൽ സ്‌റ്റോറി’ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു

റീൽ സ്‌റ്റോറി
Reel Story

സോഷ്യൽ മീഡിയ സൂപ്പർ താരങ്ങളെ നിങ്ങൾക്കെല്ലാവർക്കും അറിയാം. എന്നാൽ അവരെങ്ങനെ താരങ്ങളായി എന്ന് നിങ്ങൾക്കറിയാമോ? ജനപ്രിയ സോഷ്യൽ മീഡിയ താരങ്ങളുടെ, നിങ്ങൾ അറിയാത്ത രസകരമായ ജീവിത കഥകളുമായി ‘റീൽ സ്‌റ്റോറി‘ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു.

manoramaMAX releases a new show “Reel Story”, t it the real life story of reel/social media influencers which unveils their journey.

റീൽ സ്‌റ്റോറി

റീലുകളിൽ കാണും പോലെ നിറം പിടിപ്പിച്ച, സുഖമമായ ജീവിതകഥകൾ മാത്രമാണോ ഇവർക്കുള്ളത്? ഒരു ഫോണും, ഒരു റീലും കൊണ്ട് ആർക്കും എളുപ്പത്തിൽ പണവും പ്രശസ്തിയും നേടുവാനാകുമോ? ഇവരുടെ റിയലും, റീലുമായ ജീവിതകഥകൾ ഇതിനെല്ലാം ഉത്തരം നൽകുന്നു. വിജയത്തിലേക്കെത്തുവാൻ പിന്നിട്ട ഓരോ ചുവടുകളും, രസകരവും വിജ്ഞാനപ്രദവുമായി ‘റീൽ സ്‌റ്റോറി’ മനോരമമാക്‌സ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.

മനോരമ മാക്സ്

കല്യാണി അനിൽ ആണ് ആദ്യ എപ്പിസോഡിൽ പ്രേക്ഷകർക്ക് മുൻപിലെത്തുന്ന സോഷ്യൽ മീഡിയ സൂപ്പർ താരം. ടിക് ടോക്കിൽ തുടങ്ങി മെഗാസ്റ്റാർ മമ്മൂട്ടിയോടപ്പം ആഡ് ഫിലിമിൽ അഭിനയിച്ചത് വരെയുള്ള തൻ്റെ വെർച്വൽ ലോകത്തെ യാത്രയും, കുടുംബവിശേഷങ്ങളും, ആരാധകരെ കുറിച്ചുള്ള രസകരമായ കഥകളുമെല്ലാം കല്യാണി ഈ എപ്പിസോഡിൽ പങ്ക് വയ്ക്കുന്നു.

The Reel Story
The Reel Story

12 എപ്പിസോഡുകൾ ഉള്ള സീരിസ് ആഴ്ചയിൽ ഒരു എപ്പിസോഡ് എന്ന നിലയിൽ ആയിരിക്കും മനോരമമാക്സിൽ ലഭ്യമാകുക. എല്ലാ എപ്പിസോഡുകളും മനോരമമാക്‌സ് ഡൗൺലോഡ് ചെയ്‌ത്‌ സൗജന്യമായി ആസ്വദിക്കാവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment