ദി റീൽ സ്റ്റോറി എപ്പിസോഡ് 3 – സിനിമ മോഹം ഉപേക്ഷിച്ചത് എന്തിന്? ‘ഡെവിൾ കുഞ്ഞുവിൻ്റെ കഥകളുമായി ‘റീൽ സ്‌റ്റോറി’

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്25 Augustഓടിടി റിലീസ്

ദാറ്റ് ഡെവിൾ കുഞ്ഞു (അനഘ കെ) – ദി റീൽ സ്റ്റോറി എപ്പിസോഡ് 3

The Reel Story Episode 3
The Reel Story Episode 3

ജനപ്രിയ സോഷ്യൽ മീഡിയ താരങ്ങളുടെ രസകരമായ ജീവിത കഥകൾ പങ്കുവെക്കുന്ന മനോരമമാക്‌സിലെ ‘ദി റീൽ സ്‌റ്റോറി‘ – യുടെ മൂന്നാമത്തെ എപ്പിസോഡ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. ‘ദാറ്റ് ഡെവിൾ കുഞ്ഞു’ എന്നറിയപ്പെടുന്ന അനഘ കെ ആണ് മൂന്നാം എപ്പിസോഡിലെ താരം.

സിനിമ മോഹങ്ങൾ ഉപേക്ഷിച്ച്, തൻ്റെ മുറിയുടെ സംരക്ഷണത്തിൽ റീലുകൾ മാത്രം ചെയ്യുവാൻ തീരുമാനമെടുത്തത്തിന് പിന്നിലുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് അനഘ ഈ എപ്പിസോഡിൽ പറയുന്നു. കൂടാതെ സോഷ്യൽ മീഡിയയിൽ സ്ത്രീകൾ നേരിടുന്ന സൈബർ അറ്റാക്കിനെ കുറിച്ചും, അനഘ വിശദമായി ഈ എപ്പിസോഡിൽ തുറന്ന് പറയുന്നുണ്ട്.

മനോരമമാക്സ് ഡൗൺലോഡ്

പലരെയും പോലെ വിമർശനങ്ങളിൽ തളർന്ന് പോവുകയല്ല അനഘ ചെയ്തത്. എല്ലാ കുത്തുവാക്കുകളെയും എതിർപ്പുകളെയും അവഗണിച്ച്, സോഷ്യൽ മീഡിയയിൽ, അനഘ തൻ്റെതായ സ്ഥാനം നേടിയെടുത്തു. വൈകാരികവും, പ്രചോദനാത്മകവുമായ ഈ എപ്പിസോഡ്, പ്രേക്ഷകർക്ക് വ്യക്തിപരമായി ചേർത്ത് വെക്കാവുന്ന ഒരു അനുഭവമായിരിക്കും.

‘ദി റീൽ സ്റ്റോറി’ എല്ലാ വ്യാഴാഴ്ചകളിലും ഓരോ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നു. മനോരമമാക്സ് ഡൗൺലോഡ് ചെയ്‌ത്‌ സൗജന്യമായി ഈ എപ്പിസോഡുകൾ ആസ്വദിക്കാവുന്നതാണ്.

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *