0

എച്ച് ഡി അനുഭവത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ പുതിയ പ്രചാരണപരിപാടികളുമായി സ്റ്റാർ ഇന്ത്യ

Share

സിർഫ് ദിഖാനെ കേലിയെ നഹി, ദേഖനെ മേം ബി റിയൽ എച്ച്ഡി എക്സ്പെരിയന്സസ്

ടെലിവിഷൻ ഉപഭോക്താക്കൾക്കിടയിൽ എച്ച് ഡി അനുഭവത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ സ്റ്റാർ ഇന്ത്യ പുതിയ പ്രചാരണ പരിപാടികൾ ആരംഭിക്കും. ” സിർഫ് ദിഖാനെ കേലിയെ നഹി, ദേഖനെ മേം ബി റിയൽ എച്ച്ഡി എക്സ്പെരിയന്സസ് ” എന്നാണ് പ്രചാരണപരിപാടി . സ്റ്റാർ ഇന്ത്യയുടെ നെറ്റ്‌വർക്കുകളിൽ ഏഴു ഭാഷകളിൽ ഈ പ്രചാരണം സംപ്രേക്ഷണം ചെയ്യും.

Sirf Dikhaane Ke Liye Nahi, Dekhne Mein Bhi Real HD Experience

Sirf Dikhaane Ke Liye Nahi, Dekhne Mein Bhi Real HD Experience

എച്ച്ഡി ടിവിയും എച്ച്ഡി സെറ്റ് – ടോപ്പ് ബോക്സുമുണ്ടെങ്കിൽ എച്ച് ഡി അനുഭവം പ്രദാനം ചെയ്യുമെന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും കരുതുന്നത് . എന്നാൽ ഇതോടൊപ്പം എച്ച്ഡി ചാനലുകളുടെ വരിക്കാർ ആയെങ്കിൽ മാത്രമേ എച്ച് ഡി അനുഭവം സമ്പൂര്‍ണമാകുമെന്ന അറിവ് പകരുവാനാണ് സ്റ്റാർ ഇന്ത്യ ഈ പ്രചാരണപരിപാടിയിലൂടെ ലക്ഷ്യമിടുന്നത്

ഹൈ ഡെഫനിഷന്‍ ചാനലുകള്‍

ഇതിനു `നർമത്തിന്റെ മേമ്പൊടി ചേർത്താണ് ഈ പ്രചാരണ പരിപാടിക്ക് രൂപം നൽകിയിട്ടുള്ളത് . എച്ച് ഡി ചാനലിന്റെ വരികക്കാരായാൽ മാത്രമേ സമ്പൂർണ എച്ച്ഡി അനുഭവം ലഭിക്കുകയുള്ളുവെന്നു അറിയാവുന്ന പ്രേക്ഷകരുടെ എണ്ണം 25 ശതമാനത്തിനു താഴെയെന്നാണ് സ്റ്റാർ ഇന്ത്യ നടത്തിയ പാദനയത്തിൽ കണ്ടെത്തിയിട്ടുള്ളത് .

സ്റ്റാർ ഇന്ത്യ ഇപ്പോഴും ശ്രദ്ധ കേന്ദ്രികരിച്ചിട്ടുള്ളത് തങ്ങളുടെ കാഴ്ചക്കാർക്ക് സമാനതകളില്ലാത്ത വിനോദാനുഭവവും മൂല്യവും നൽകുക എന്നതിലാണ് . വിവിധ ഭാഷകളിലുള്ള 26 സ്റ്റാർ എച്ച് ഡി ചാനലുകളിലൂടെ ഉള്ളടക്കത്തോടൊപ്പം മികച്ച കാഴ്ച അനുഭവം നൽകുന്നതിനും ഉദ്ദേശിക്കുന്നു. സ്റ്റാർ എച്ച്ഡി ചാനലുകളുടെ വരിക്കാരാകുന്നത് അതിനുസഹായിക്കും എച്ച് ഡി ചാനലുകൾ റീചാർജ് ചെയ്യുന്നതിന്റെ പ്രസക്തി മനസിലാക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പ്രചാരണ പരിപാടി എന്ന് സ്റ്റാർ ആൻഡ് ഡിസ്നി ഇന്ത്യയുടെ ഇന്ത്യ ആൻഡ് ഇന്റർനാഷണൽ ടിവി ആൻഡ് ഡിസ്ട്രിബൂഷൻ പ്രസിഡന്റ് ഗുർജീവ് സിംഗ് കപൂർ പറഞ്ഞു .

സ്റ്റാർ നെറ്റ്‌വർക്ക് എച്ച്ഡി ചാനലുകളുടെ പട്ടിക

സ്റ്റാർ പ്ലസ് എച്ച്ഡി – ഹിന്ദി വിനോദ ചാനല്‍
സ്റ്റാർ ഭാരത് എച്ച്ഡി – ഹിന്ദി ജിഇസി
സ്റ്റാർ ഗോൾഡ് എച്ച്ഡി – ഹിന്ദി സിനിമ ചാനല്‍
സ്റ്റാർ ഗോൾഡ് സെലക്ട് എച്ച്ഡി – ഹിന്ദി സിനിമ ചാനല്‍
യുടിവി എച്ച്ഡി – ഹിന്ദി സിനിമ ചാനല്‍
സ്റ്റാർ ജൽ‌ഷ എച്ച്ഡി – ബംഗാളി വിനോദ ചാനല്‍
ജൽഷ മൂവീസ് എച്ച്ഡി – ബംഗാളി സിനിമ ചാനല്‍
വിജയ് എച്ച്ഡി – തമിഴ് വിനോദ ചാനല്‍
സ്റ്റാർ സവർണ്ണ എച്ച്ഡി – കന്നഡ വിനോദ ചാനല്‍
ഏഷ്യാനെറ്റ് എച്ച്ഡി – മലയാളം വിനോദ ചാനല്‍
സ്റ്റാർ മൂവീസ് എച്ച്ഡി – ഇംഗ്ലീഷ് സിനിമ ചാനല്‍
സ്റ്റാർ വേൾഡ് എച്ച്ഡി – ഇംഗ്ലീഷ് വിനോദ ചാനല്‍
സ്റ്റാർ മൂവികൾ എച്ച്ഡി തിരഞ്ഞെടുക്കുക – ഇംഗ്ലീഷ് സിനിമ ചാനല്‍
ഡിസ്നി ഇന്റർനാഷണൽ എച്ച്ഡി – ഇംഗ്ലീഷ് വിനോദ ചാനല്‍

സ്റ്റാർ സ്പോർട്സ് എച്ച്ഡി 1 – സ്പോർട്സ്
സ്റ്റാർ സ്പോർട്സ് എച്ച്ഡി 2 – സ്പോർട്സ്
സ്റ്റാർ സ്പോർട്സ് 1 എച്ച്ഡി ഹിന്ദി – സ്പോർട്സ്
സ്റ്റാർ സ്പോർട്സ് എച്ച്ഡി 1 സെലക്റ്റ് – സ്പോർട്സ്
സ്റ്റാർ സ്പോർട്സ് എച്ച്ഡി 2 സെലക്റ്റ് – സ്പോർട്സ്
മാ എച്ച്ഡി – തെലുങ്ക് വിനോദ ചാനല്‍
മാ മൂവീസ് എച്ച്ഡി – തെലുങ്ക് മൂവികൾ
സ്റ്റാർ പ്രവാഹ എച്ച്ഡി – മറാത്തി ജിഇസി
ബേബി ടിവി എച്ച്ഡി – കുട്ടികള്‍ക്കായുള്ള ചാനല്‍
നാഷണൽ ജിയോഗ്രാഫിക് എച്ച്ഡി – ഇൻഫോടെയ്ൻമെന്റ്
നാറ്റ് ജിയോ വൈൽഡ് എച്ച്ഡി – ഇൻഫോടെയ്ൻമെന്റ്
ഫോക്സ് ലൈഫ് എച്ച്ഡി – ഇൻഫോടെയ്ൻമെന്റ്

ഏഷ്യാനെറ്റ്‌ എച്ച്ഡി

ഏഷ്യാനെറ്റ്‌ എച്ച്.ഡി