ശ്രേഷ്ഠ ഭാരതം തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 മണിക്ക് അമൃത ടിവിയിൽ

അമൃത ടിവി ശ്രേഷ്ഠ ഭാരതം പ്രശ്നോത്തരി

Amritha TV Sreshtta Bharatham Program
Amritha TV Sreshtta Bharatham Program

മഹാഭാരതം , രാമായണം എന്നീ രണ്ട് ഇന്ത്യൻ ഇതിഹാസങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാനത്തുടനീളമുള്ള വിവിധ കുട്ടികൾ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. നവംബർ 26 ന് ആരംഭിച്ച പരിപാടിയുടെ അവതാരക ആയെത്തിയത്‌ ചലച്ചിത്ര താരം നിത്യാദാസ് ആണ്. ഭാരതത്തിന്റെ ശ്രേഷ്ഠ പൈതൃകം കുട്ടികളിലൂടെ രസകരമായി ഓരോ ഭാരതീയർക്കും പകർന്നു നൽകുന്ന വിജ്ഞാനപ്രദമായ, പുതുമയാർന്ന റിയാലിറ്റി ഷോ എന്നാണ് ഈ പരിപാടിക്ക് അമൃത ടിവി നല്‍കുന്ന വിശേഷണം. ഡോ. എൻ ഗോപാലകൃഷ്ണൻ, കവലം ശ്രീകുമാർ, രാഹുൽ ഈശ്വർ എന്നിവരാണ്‌ പരിപാടിയുടെ വിധികര്‍ത്താക്കള്‍.

Shreshta Bharatham

വൈവിധ്യമാര്‍ന്ന നിരവധി പരിപാടികള്‍ മലയാളികള്‍ക്ക് സമ്മാനിച്ച അമൃത മറ്റൊരു പുതുമയുള്ള പരിപാടിയുമായി എത്തുകയാണ് ശ്രേഷ്ഠ ഭാരതത്തിലൂടെ. തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 7 മണിക്ക് രാമായണം, വൈകുന്നേരം സന്ധ്യാദീപം, പ്രദക്ഷിണം എന്നീ ഭക്തിരസമുള്ള നിരവധി പരിപാടികള്‍ ചാനല്‍ അവതരിപ്പിക്കുന്നുണ്ട്. എല്ലാ പ്രധാന കേബിള്‍, ഡിറ്റിഎച്ച് ശൃംഖലകളില്‍ ലഭിക്കപ്പെടുന്ന ചാനല്‍ നിരവധി സംസ്ഥാന ടെലിവിഷന്‍ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

Redcarpet Amrita TV
Redcarpet Amrita TV

Leave a Comment