ആരാണീ സുന്ദരി സീ കേരളം സീരിയല്‍ – യാരെടി നീ മോഹിനി മലയാളം പതിപ്പ്

മലയാളം ഡബ്ബിംഗ് പരമ്പരകള്‍ – ആരാണീ സുന്ദരി

Aranee Sundari Serial Online Videos
Aranee Sundari Serial Online Videos

സീ തമിഴ് ചാനലിലെ സൂപ്പര്‍ ഹിറ്റ്‌ പരമ്പരയായ യാരെടി നീ മോഹിനിയുടെ മലയാളം പരിഭാഷയാണ് ആരാണീ സുന്ദരി. ഈ തമിഴ് ത്രില്ലര്‍ പരമ്പര നവംബര്‍ 26 നു രാത്രി 10 മണിക്ക് സീ കേരളം ചാനലില്‍ ആരംഭിക്കുകയും പിന്നീട് സംപ്രേക്ഷണ സമയം മാറുകയും ഉണ്ടായി. റ്റിആര്‍പ്പി റേറ്റിങ്ങില്‍ മികച്ച പ്രകടനമാണ് ഈ സീരിയല്‍ നടത്തിയത്. ഇതിന്റെ ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ സീ 5 ആപ്പില്‍ ലഭ്യമാണ്.

ജന്മിയുടെ മകനായ മുത്തരശനെ ചുറ്റിപ്പറ്റിയുള്ള കഥയാണിത്. മുത്തരശന്‍റെ രണ്ടാനമ്മയാണ് നീലാംബരി, ദുഷ്ട്ടയായ അവര്‍ മുത്തരശന്‍റെ ഭാര്യ ചൈത്രയെ കൊലപ്പെടുത്തുകയും അവരുടെ എല്ലാ സ്വത്തുവകകളും സ്വന്തമാക്കുകയും ചെയ്യുന്നു. എന്നാൽ നീലാംബരിയുടെ ഇത്തരം ദുഷിച്ച പദ്ധതികളെക്കുറിച്ച് അറിയാത്ത ആ മകൻ അവരെ അനുസരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. ഈ സത്യങ്ങള്‍ മുത്തരശന്‍ എങ്ങിനെ മനസിലാക്കും എന്നതാണ്‌ ആരാണീ സുന്ദരി സീരിയലിന്റെ ഇതിവൃത്തം.

കഥാപാത്രങ്ങളും അഭിനേതാക്കളും

ശ്രീകുമാർ – മുത്തരശൻ , നായക കഥാപാത്രം
നച്ചത്തിര – വെണ്ണില
ലിഷ – രുദ്ര
ഫാത്തിമ ബാബു – നീലാംബരി , നായകന്‍റെ രണ്ടാനമ്മ
സുധാ ചന്ദ്രൻ – ചിത്ര
ടി ആർ ഒമാന – പാട്ടി, മുത്തരശന്‍റെ മുത്തശ്ശി
വസന്ത് വാസി – ഡാരിംഗ്ടൺ
മുരളി ക്രിഷ് – അണ്ണാമല
ഭാരത് – മരുത്

Swathi Nakshatram Chothi Serial
Swathi Nakshatram Chothi Serial

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment