ഭാഗ്യലക്ഷ്മി സീരിയല്‍ ജൂൺ 27 മുതൽ എല്ലാ ദിവസവും രാത്രി 8 മണിക്ക് സീ കേരളം ചാനലില്‍

നേരിനായി നേരോടെ ഒരമ്മ – ഭാഗ്യലക്ഷ്മി സീ കേരളം ചാനലില്‍ ജൂൺ 27 മുതൽ ആരംഭിക്കുന്നു

ഭാഗ്യലക്ഷ്മി സീരിയല്‍ സീ കേരളം
Bhagyalakshmi Zee Keralam Serial Launching on 27th June at 08:00 P:M

മലയാളികളുടെ പ്രിയപ്പെട്ട വിനോദ ചാനലായ സീ കേരളം മറ്റൊരു പുതു പുത്തൻ പരമ്പരയുമായി പ്രേക്ഷകരുടെ മുന്നിലേക്ക്. പ്രേക്ഷകരുടെ മനസ് കീഴടക്കാൻ ശക്തയായ ഒരു സ്ത്രീയുടെ കഥയുമായി എത്തുന്ന ഭാഗ്യലക്ഷ്മി ജൂൺ 27 മുതൽ എല്ലാ ദിവസവും രാത്രി 8 മണിക്ക് സംപ്രേക്ഷണം ചെയ്യും. സോണിയ , മനോജ് , ജയ് ധനുഷ്, ശ്രീനിധി , ഐശ്വര്യ എന്നിവരാണ്‌ ഭാഗ്യ ലക്ഷ്മി മലയാളം സീരിയല്‍ അഭിനേതാക്കള്‍.

സീരിയല്‍ ഭാഗ്യലക്ഷ്മി
ചാനൽ സീ കേരളം
ഇറക്കുന്ന ദിവസം ജൂൺ 27
ടെലികാസ്റ്റ് സമയം എല്ലാദിവസവും രാത്രി 08:00 മണി
ആവർത്തിച്ച് സംപ്രേഷണം ചെയ്യുക
ടിആര്‍പ്പിറേറ്റിംഗ്
അനുബന്ധ ഷോകൾ കാർത്തിക ദീപം, അമ്മ മകൾ , മിസിസ് ഹിറ്റ്‌ലർ , കൈയെത്തും ദൂരത്ത് , നീയും ഞാനും, കുടുംബശ്രീ ശാരദ , പ്രണയ വർണ്ണങ്ങൾ , ഡാൻസ് കേരള ഡാൻസ് സീസൺ 2, നാഗിനി
ഓൺലൈൻ സ്ട്രീമിംഗ് ആപ്പ് സീ5
സ്റ്റാർ കാസ്റ്റ്
നടൻ റോള്‍
സോണിയ ബോസ് ഭാഗ്യലക്ഷ്മി
മനോജ് നായർ അഡ്വക്കേറ്റ് വിജയകുമാർ
ജയ് ധനുഷ് ബുള്ളറ്റ് ജഗൻ
ശ്രീനിധി ദിയ
ഐശ്വര്യ ദീപ

കഥ

സ്നേഹനിധിയായ അമ്മയായും സത്യസന്ധയായ വില്ലേജ് ഓഫീസറായും ടൈറ്റിൽ റോളിലെത്തുന്നത് പ്രശസ്ത സിനിമ-സീരിയൽ താരം സോണിയയാണ്. മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ മനോജ് അഡ്വ. വിജയകുമാർ എന്ന കഥാപാത്രമായി എത്തുമ്പോൾ ഇവരുടെ മക്കളായി വേഷം ഇടുന്നത് യുവതാരങ്ങളായ ശ്രീനിധിയും ഐശ്വര്യയും ആണ്. തന്റെ കുടുംബത്തിൽ നിന്നും ജോലി സ്ഥലത്തു നിന്നും ഭാഗ്യ ലക്ഷ്മിക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളും സ്വന്തം നിശ്ചയദാർഢ്യത്തിലൂടെ അവർ അവയെല്ലാം മറികടക്കുന്നതുമാണ് ഭാഗ്യ ലക്ഷ്മി പരമ്പരയുടെ കഥാതന്തു.

സീ5 ആപ്പില്‍ ലഭ്യം

സീ കേരളത്തിലെ തന്നെ അല്ലിയാമ്പൽ എന്ന സീരിയലിലൂടെ പ്രേക്ഷർക്ക് പ്രിയങ്കരനായ ജയ് ധനുഷ് തിരിച്ചെത്തുന്നു എന്നൊരു പ്രത്യേകതയും ഈ സീരിയലിനു ഉണ്ട്. ബുള്ളറ്റ് ജഗൻ എന്ന ജയ് ധനുഷിന്റെ കഥാപാത്രം ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ തരംഗമായിട്ടുണ്ട്.

Zee Keralam Serial Bhagya Lakshmi
Zee Keralam Serial Bhagya Lakshmi

Leave a Comment