സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 4 – ജൂൺ 25 നു രാത്രി 08:00 മണിക്ക് ഏഷ്യാനെറ്റിൽ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 Juneഏഷ്യാനെറ്റ്‌
Advertisements

എല്ലാ ശനി , ഞായർ ദിവസങ്ങളിലും രാത്രി 08:00 മണിക്ക് സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 4

സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 4
Start Music Season 4 Aaradyam Paadum – Asianet

തെന്നിന്ത്യയാകെ തരംഗമായി പടരുന്ന ടെലിവിഷന്‍ മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 4 ഏഷ്യാനെറ്റിൽ ആരംഭിക്കുന്നു. ജനപ്രിയ താരങ്ങളും സെലിബ്രിറ്റികളും മത്സരാർത്ഥികളായി പങ്കെടുക്കുന്ന സ്റ്റാര്‍ട്ട് മ്യൂസിക് – ആരാദ്യം പാടും എന്ന ഷോയില്‍ പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്ന വിഭവങ്ങളും വേണ്ടുവോളം നിറച്ചിട്ടുണ്ട്.

സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 4 – ആദ്യ എപ്പിസോഡുകളിൽ എത്തുന്നത് ബിഗ് ബോസ് സീസൺ 4 മത്സരാര്ഥികളായ ഡോ റോബിൻ , ജാസ്മിൻ എം മൂസ , നിമിഷ , ഡെയ്സി ഡേവിഡ് , നവീൻ അറക്കൽ . അഖിൽ , ശാലിനി , നവീൻ മാധവ് എന്നിവരാണ്.

Advertisements
ഷോസ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 4 – ആരാദ്യം പാടും
ചാനല്‍ഏഷ്യാനെറ്റ്‌ , ഏഷ്യാനെറ്റ്‌ എച്ച് ഡി , ഏഷ്യാനെറ്റ്‌ മിഡില്‍ ഈസ്റ്റ്‌
ലോഞ്ച്ശനി , ജൂൺ 25
സംപ്രേക്ഷണ സമയംശനി – ഞായര്‍ രാത്രി 08:00
അവതാരകര്‍അനൂപ്‌ , ആര്യ

മലയാളം ഗെയിം ഷോകള്‍

Start Music 4 Asianet
Start Music 4 Asianet

നര്‍മ്മ മുഹൂര്‍ത്തങ്ങളും ആഘോഷ നിമിഷങ്ങളും പ്രേക്ഷകരെ ഉദ്വോഗത്തിന്‍റെ മുള്‍മുനയിൽ നിര്‍ത്തുന്ന ഘട്ടങ്ങളും ജനപ്രിയ ഗാനങ്ങളും ഉള്‍പ്പെടെ മലയാളികള്‍ക്ക് ഒരു കാഴ്ചസദ്യ ഒരുക്കുകയാണ് സ്റ്റാര്‍ട്ട് മ്യൂസിക് 4 ഷോയിലൂടെ ഏഷ്യാനെറ്റ്. നൂതന സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച് ഒരുക്കിയ പടുകൂറ്റൻ സെറ്റിലാണ് പരിപാടിയുടെ ചിത്രീകരണം നടക്കുന്നത്. ബിഗ് ബോസ് ഫെയിമുകളായ അനൂപും ആര്യയും അവതാരകരായി എത്തുന്നു .

എന്റർടൈൻമെന്റിന്റെ അതിഗംഭീര നിമിഷങ്ങളുമായി ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – അടിമോനെ ബസർ 2 ജൂലൈ 4 തിങ്കളാഴ്ച മുതൽ തിങ്കൾ – വെള്ളി വരെ രാത്രി 09.30 നു ഏഷ്യാനെറ്റിൽ.

സ്റ്റാര്‍ട്ട് മ്യൂസിക് 4 ഷോയുടെ ഔദ്യോഗികമായി ഉദ്‌ഘാടനം നിർവഹിച്ചത് പ്രശസ്ത ചലച്ചിത്രതാരം അനു സിത്താരയാണ് സ്റ്റാർ സിങ്ങർ സീസൺ 8 വിന്നർ റിതു കൃഷ്ണ മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു.ആദ്യ എപ്പിസോഡുകളിൽ എത്തുന്നത് ബിഗ് ബോസ് സീസൺ 4 മത്സരാര്ഥികളാണ് . വേറിട്ട ദൃശ്യചാരുതയുമായെത്തുന്ന സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 4 ജൂൺ 25 മുതൽ എല്ലാ ശനി , ഞായർ ദിവസങ്ങളിലും രാത്രി 8 മണി മുതൽ സംപ്രേക്ഷണം ചെയ്യുന്നു.

ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് - അടി മോനെ ബസർ 2
ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – അടി മോനെ ബസർ 2
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *