സെൽ മി ദി ആൻസർ സീസണ്‍ 3 – ശനി , ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്ക്

മുകേഷാണ് അവതാരകനായി എത്തുന്ന സെൽ മി ദി ആൻസർ സീസണ്‍ 3

Sell Me The Answer Season 3
Sell Me The Answer Season 3

അറിവിലൂടെ അതിജീവനം യെന്ന മുദ്രാവാക്യവുമായി , അറിവിന് വിലപേശി പണം നേടാവുന്ന സൂപ്പർ ഹിറ്റ് വിനോദ -വിജ്ഞാന പരിപാടി സെൽ മി ദി ആൻസർ ന്റെ മൂന്നാമത് സീസൺ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു .പ്രശസ്ത ചലച്ചിത്രതാരം മുകേഷാണ് ഈ പരിപാടിയുടെ അവതാരകനായി എത്തുന്നത് .മഹാപ്രളയത്തിന്റെ ദുരന്തമുഖത്തുനിന്നും അതിജീവനത്തിന്റെ പാത തേടുന്ന ജനതയ്ക്ക് കരുത്തേകുന്നതരത്തിലാണ് മൂന്നാമത് സീസൺ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത് .

ഏഷ്യാനെറ്റിൽ ഒക്ടോബര് 13 മുതൽ ശനി , ഞായർ ദിവസങ്ങളിൽ രാത്രി 9 മണി മുതൽ സംപ്രേഷണം ചെയ്യുന്നു.

Disney+Hotstar Application
Disney+Hotstar Application

Leave a Comment