ബിഗ് ബോസ് മലയാളം സീസണ്‍ 1 വിജയി ആരാവും ? – ഗ്രാന്‍റ് ഫിനാലെ എപ്പിസോഡ്

സെപ്റ്റംബർ 30 ബിഗ് ബോസ് ഗ്രാന്‍റ് ഫിനാലെയില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 1 വിജയിയെ പ്രഖ്യാപിക്കും

Bigg Boss Malayalam Winner
Bigg Boss Malayalam Winner

പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ 60 ക്യാമറകള്‍ക്ക് മുന്നിൽ 100 ദിവസം ജീവിച്ച് അവസാന റൌണ്ടിൽ എത്തിയ ബിഗ് ബോസ് വിജയിയെ സെപ്റ്റംബർ 30 ഞായറാഴ്ച ബിഗ് ബോസ് ഗ്രാന്‍റ് ഫിനാലെയിൽവച്ച് പ്രഖ്യാപിക്കും.18 പേർ പങ്കെടുത്ത ഈ അതിജീവനത്തിന്‍റെ മത്സരം ഗ്രാന്‍റ് ഫിനാലെയില്‍ എത്തുന്പോൾ പേളി മാണി, അരിസ്റ്റോ സുരേഷ്, സാബുമോൻ, ഷിയാസ്, ശ്രീനിഷ് എന്നിവരിലേയ്ക്ക് ചുരുങ്ങിയിരിക്കുന്നു. പ്രേക്ഷകർ എസ്.എം.എസ്. വഴിയും ഗൂഗിള്‍ വോട്ടിംഗ് വഴിയും നേരിട്ടാണ് വിജയിയെ തീരുമാനിക്കുന്നത്.

അപ്ഡേറ്റ് – ആദ്യ സീസണില്‍ സാബുമോന്‍ വിജയി ആയി

ബിഗ്ഗ് ബോസ്സ് വിജയി

ഗ്രാന്‍റ് ഫിനാലെയിൽ പാഷാണം ഷാജി, നോബി, മനോജ് ഗിന്നസ്, തെസ്നിഖാന്‍, ദേവി ചന്ദന തുടങ്ങിയവർ അവതരിപ്പിക്കുന്ന കോമഡി സ്കിറ്റുകളും സ്റ്റീഫന്‍ ദേവസ്യ, മോഹന്‍ലാൽ, ആനി ആമി എന്നിവര്‍ ഒരുക്കുന്ന സംഗീതവിരുന്നും മറ്റ് പുതുമയാ‍ർന്ന പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിഗ് ബോസ് വിജയിയെ കാത്തിരിക്കുന്നത് കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് നല്‍കുന്ന ഒരു കോടി രൂപയാണ്. കൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നു.

ബിഗ് ബോസ് ഗ്രാന്‍റ് ഫിനാലെ ഏഷ്യാനെറ്റിൽ സെപ്റ്റംബർ 30 ഞായറാഴ്ച രാത്രി 7 മണി മുതൽ സംപ്രേക്ഷണം ചെയ്യുന്നു.

Disney+Hotstar Streaming
Disney+Hotstar Streaming

Leave a Comment